അഭിമാന നിമിഷം..! യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടി ഭഗവദ്ഗീതയും നാട്യശാസ്ത്രവും

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണിത്. യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഭഗവദ്ഗീതയും നാട്യശാസ്ത്രവും ഇടം പിടിച്ചിരിക്കുകയാണ്. ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കുന്ന യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ആണ് ശ്രീമദ് ഭഗവദ്ഗീതയും ഭരത് മുനിയുടെ നാട്യശാസ്ത്രവും ഇടം നേടിയത്.

യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്റര്‍ തലമുറകളായി പ്രധാനപ്പെട്ട ചരിത്ര ഗ്രന്ഥങ്ങള്‍, കൈയെഴുത്തുപ്രതികള്‍, രേഖകള്‍ എന്നിവയെ അംഗീകരിക്കുന്നതാണ്.
ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇന്ത്യയ്ക്ക് നിലവില്‍ 14 എന്‍ട്രികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. രജിസ്റ്ററില്‍ ഇന്ത്യയ്ക്ക് ലഭിച്ച 14 എന്‍ട്രികള്‍ ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

യുനെസ്‌കോയുടെ ലോക മെമ്മറി രജിസ്റ്ററില്‍ ഗീതയും നാട്യശാസ്ത്രവും ഉള്‍പ്പെടുത്തുന്നത് നമ്മുടെ കാലാതീതമായ ജ്ഞാനത്തിനും സമ്പന്നമായ സംസ്‌കാരത്തിനും ലഭിച്ച ആഗോള അംഗീകാരമാണ്.ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെ പരിപോഷിപ്പിച്ചിട്ടുണ്ട്. അവയുടെ ഉള്‍ക്കാഴ്ചകള്‍ ലോകത്തെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

Related Articles

Popular Categories

spot_imgspot_img