web analytics

ഇരുട്ടിത്തുടങ്ങിയാൽ ഈ ബവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും ചാക്കു കണക്കിന് കുപ്പികൾ പോകുന്നത് ഇവിടേയ്ക്ക് ; ഒടുവിൽ പിടിവീണു !

ബവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മൂന്നു ലിറ്ററിൽ അധികം മദ്യം ആർക്കും ലഭിക്കാറില്ല. ഇനി എങ്ങിനെയെങ്കിലും വാങ്ങി കൈവശം വെച്ചാലും എക്‌സൈസിന്റെ പിടിവീഴും. (Beverage outlet scam in idukki thodupuzha caught by vigilance)

എന്നാൽ മൂന്നാർ ബവ്‌റിജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിലെ കാര്യം തിരിച്ചാണ്. രാത്രിയായാൽ സമീപത്തെ റിസോർട്ടിലെ മാനേജരും ജീവനക്കാരും സ്ഥലത്തെത്തും തലയിൽ മുണ്ടിട്ട് ബവ്‌കോ. ജീവനക്കാരും പിന്നെ ചാക്കുകണക്കിന് മദ്യം സമീപത്തെ റിസോർട്ടിലേയ്ക്ക് മാറ്റും.

പല തവണയായപ്പോൾ നാട്ടുകാർക്ക് കാര്യം പിടികിട്ടി. മൂന്നു ലിറ്ററിൽ നിന്നും ഒരു തുള്ളി കൂട്ടിക്കിട്ടാത്ത നാട്ടുകാർ സഹിക്കുമോ. അവർ വിജിലൻസിനെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ വിജിലൻസ് നടത്തിയ പരിശോധനയിൽ ഗൂഗിൾ പേ ഉപയോഗിച്ച് പതിനായിരത്തിലധികം രൂപ ഒറ്റത്തവണ ബിവറേജിൽ അടച്ചത് കണ്ടെത്തി.

സി.സി.ടി.വി. പരിശോധനയിൽ റിസോർട്ടുകാരുടെ സാനിധ്യത്തിന്റെ തെളിവും ലഭിച്ചു. കണക്കു പരിശോധിച്ചപ്പോൾ 14640 രൂപയുടെ കുറവും കൂടി കണ്ടെത്തിയതോടെ ബവ്‌കോ ജീവനക്കാർ പുലിവാല് പിടിച്ചിരിക്കുകയാണ്. തൊടുപുഴയിൽ നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

കട്ടിലിൽ കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലം ശാസ്‌താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി...

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി: ഔദ്യോഗിക...

പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്ഐആറില്‍ പേര് ചേര്‍ക്കാനാകുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന്...

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി; തട്ടിപ്പ് നടത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി മൂന്നാർ: പഞ്ചായത്ത്...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പച്ചക്കൊടി വീശും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ...

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

Related Articles

Popular Categories

spot_imgspot_img