ഖജനാവിലേക്ക് ബെവ്‌കോയുടെ ഓണസമ്മാനം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലം കെങ്കേമമാക്കാന്‍ സര്‍ക്കാരിനെ സഹായിച്ച് ബെവ്കൊ. ആദായ നികുതി വകുപ്പിന്റെ നിയമ കുരുക്കില്‍പ്പെട്ട 1100 കോടിയോളം രൂപയാണ് ദീര്‍ഘകാല നിയമപോരാട്ടത്തിനൊടുവില്‍ അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഖജനാവിലെത്തിയത്. ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡി യോഗേഷ് ഗുപ്തയുടെ നിര്‍ണായക ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. യോഗേഷ് ഗുപ്തയെ പ്രശംസിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

വരുമാന കണക്കുകളില്‍ കൃത്രിമം ആരോപിച്ച് 2019 ല്‍ ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിലൂടെയാണ് തുടക്കം. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് 1015 കോടി രൂപയാണ് നികുതിയായി വകുപ്പ് ഈടാക്കിയത്. ഇതോടെ മദ്യ കമ്പനികള്‍ക്ക് പണം നല്‍കുന്നതുള്‍പ്പെടെ ബെവ്‌കോയുടെ പല ഇടപാടുകളും താറുമാറായി.

2020-21 ല്‍ 248 കോടിയായിരുന്നു ബെവ്‌കോയുടെ നഷ്ടം. അപ്പോഴാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ബെവ്‌കോ ചെയര്‍മാനും എം ഡി യുമായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റ ആദ്യ വര്‍ഷം 2020-22ല്‍ ലാഭം ആറ് കോടി. കണക്കുകള്‍ കൃത്യമായി പരിശോധിച്ച് ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. നീതി നിഷേധത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ബെവ്‌കോയെ കേള്‍ക്കാന്‍ അവസരം ഒരുങ്ങി. വാദങ്ങള്‍ പരിഗണിച്ചു. സര്‍ ചാര്‍ജ്, ടേണ്‍ ഓവര്‍ എന്നിവ അംഗീകരിക്കണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

പിടിച്ചെടുത്ത തുക പലിശ സഹിതം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. ഖജനാവിലേക്ക് പലിശ സഹിതം പണമെത്തി. പണം മൂന്നു ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 734 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. ബാക്കി പിന്നാലെ എത്തും. യാേഗേഷ് ഗുപ്തയുടെ മികവാണ് തുണയായതെന്ന് മന്ത്രി എം ബി രാജേഷ് ഉള്‍പ്പെടെ വ്യക്തമാക്കി കഴിഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

തൊടുപുഴ: മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ...

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള...

വിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നു; പോർച്ചിൽ നിർത്തിയിട്ട ജീപ്പ് കത്തിച്ച 46കാരൻ പിടിയിൽ

മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് നിർത്തിയിട്ടിരുന്ന...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം; പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

മലപ്പുറം: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ പങ്കുവെച്ച് പ്ലസ് ടു വിദ്യാർത്ഥി....

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!