തമിഴ്‌നാട് ഗവണര്‍ക്ക് അഹങ്കാരമാണ്: സ്റ്റാലിന്‍

ചെന്നൈ: നീറ്റ് പരീക്ഷ നിര്‍ത്തലാക്കാനുള്ള ബില്ലില്‍ ഒപ്പുവയ്ക്കാത്തതില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ വിമര്‍ശനവുമായി മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍. ഗവര്‍ണറുടെ പേര് ‘ആര്‍എസ്എസ് രവി’ എന്നാക്കണമെന്ന് ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയില്‍നിന്നു സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ യുവജന വിഭാഗവും ഡോക്ടര്‍മാരും നടത്തിയ ഏകദിന നിരാഹാര സമരത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ ഗവര്‍ണറെ കടന്നാക്രമിച്ചത്.

”തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാല്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആര്‍.എന്‍.രവി അല്ല, ആര്‍എസ്എസ് രവിയാണ്.”- മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

നിയമസഭ അംഗീകരിച്ച എല്ലാ കാര്യങ്ങളും രാഷ്ട്രപതിക്ക് കൈമാറുന്ന ഒരു ‘പോസ്റ്റ്മാന്‍’ എന്നതല്ലാതെ ഗവര്‍ണര്‍ക്ക് മറ്റൊരു സ്ഥാനവും ഇല്ലെന്നും ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയില്‍ രണ്ടുതവണ വിജയിക്കാത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13നു ചെന്നൈയില്‍ 19 വയസ്സുള്ള വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവും ജീവനൊടുക്കിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു. ഇതു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

”ഇത് ആത്മഹത്യയല്ല കൊലപാതകമാണ്. ഇതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണ്, അണ്ണാഡിഎംകെയും അവര്‍ക്കൊപ്പം കൈകോര്‍ക്കുന്നു. ഈ പ്രതിഷേധത്തില്‍ ഞാന്‍ മന്ത്രിയോ എംഎല്‍എയോ എന്ന നിലയിലല്ല പങ്കെടുത്തത്, നീറ്റിന് തയാറെടുക്കുന്നതിനിടെ മരിച്ച വിദ്യാര്‍ഥിയുടെ സഹോദരന്‍ എന്ന നിലയിലാണ്”- ഉദയനിധി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഞായറാഴ്ചയാണ് നീറ്റ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെയുടെ വിദ്യാര്‍ഥി വിഭാഗവും മെഡിക്കല്‍ വിഭാഗവും ചെന്നൈയില്‍ സംസ്ഥാനവ്യാപകമായി നിരാഹാര സമരം നടത്തിയത്. ഉദയനിധി സ്റ്റാലിനും ഏകദിന നിരാഹാര സമരത്തില്‍ പങ്കെടുത്തു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

കേരള സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ്; റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അധ്യാപന പരിചയമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരുനിലയിൽ രാജകീയ യാത്ര…!

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്...

കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ; ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ വൈറൽ

പ്രയാ​ഗ്രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സം​ഗമത്തിൽ പുണ്യ...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

Related Articles

Popular Categories

spot_imgspot_img