ജവാനെ പോലെ ജനപ്രീയനാവാൻ സർക്കാരിൻ്റെ സ്വന്തം ബ്രാൻഡി വരുന്നു; പേരിട്ടിട്ടില്ലാ; നിങ്ങൾക്കു നിർദേശിക്കാം; ഇഷ്ടപ്പെട്ടാൽ “പയിനായിരം” രൂപ സമ്മാനം
പാലക്കാട്: മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കാനിരിക്കുന്ന പുതിയ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് (IMFL) പേരും ലോഗോയും കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ബെവ്‌കോ.
മികച്ച പേരും ആകർഷകമായ ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും.
മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡിക്കായി അനുയോജ്യമായ പേരും ലോഗോയും രൂപകൽപ്പന ചെയ്യുക എന്നതാണ് മത്സരം.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രിക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്ന് ബെവ്‌കോ സി.എം.ഡി അറിയിച്ചു.
താൽപ്പര്യമുള്ളവർ തങ്ങളുടെ നിർദ്ദേശങ്ങൾ malabardistilleries@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
ജനുവരി 7 ആണ് എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. വിജയികളെ പുതിയ ബ്രാൻഡി പുറത്തിറക്കുന്ന ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കുകയും പുരസ്കാരം കൈമാറുകയും ചെയ്യും.
English Summary
BEVCO has invited the public to suggest a name and logo for a new Indian Made Foreign Liquor (IMFL) brand to be launched by Malabar Distilleries at Menonpara, Palakkad. The best entry will receive a cash prize of ₹10,000. Suggestions can be sent via email before January 7, and winners will be announced during the product launch event.
bevco-invites-public-name-logo-new-imfl-brand-malabar-distilleries
BEVCO, Malabar Distilleries, IMFL, Liquor Brand, Palakkad, Kerala News, Alcohol Industry, Public Contest









