വില കൂട്ടിയാൽ വ്യാജമദ്യം തടയാൻ വഴിയൊരുക്കാം; ആ മുന്നൂറുപേർ ചെയ്തിരുന്നത് ഇനി വേണ്ട; മദ്യ വില കൂട്ടിയതിനു പിന്നിൽ മറ്റൊരു കാരണം

തിരുവനന്തപുരം: വ്യാജമദ്യം തടയാൻ പുതിയ സംവിധാനവുമായി ബെവ്കോ. ഇതിന്റെ ഭാ​ഗമായി ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഹോളോ ഗ്രാം പതിക്കും.

ഇതിലൂടെ വ്യാജമദ്യത്തെ തിരിച്ചറിയാനും അനധികൃത മദ്യവിൽപ്പന തടയാനുമാകും എന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും.

കണക്കുകൾ കൃത്യമായി സൂക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി. മദ്യ വിതരണ കമ്പനികൾ തന്നെയാകും ഹോളോ ഗ്രാം പതിക്കുക.

ഇതിന് ശേഷമാകും വെയർ ഹൗസിലെത്തിക്കുക. നിലവിൽ മദ്യ കുപ്പികൾ വെയർ ഹൗസിലെത്തിച്ച ശേഷമാണ് കുപ്പിയുടെ അടപ്പിന് മുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയുന്നതിനുമൊക്കയാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്.

ഇപ്പോൾ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ ഗ്രാം ഉണ്ടാക്കുന്നുണ്ട്.

പുതിയ ഹോളോ ഗ്രാം മുദ്ര സ്കാൻ ചെയ്താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ അറിയാം. അനധകൃതമായി ബെവ്കോയിൽ നിന്നുള്ള വിൽപ്പന പിടികൂടിയാൽ സ്കാൻ ചെയ്തൽ മുഴുവൻ വിവരങ്ങളും ലഭിക്കും.

മാത്രമല്ല ഹോളോ ഗ്രാം പൊട്ടിച്ചാൽ അടപ്പും തുറക്കും. പൊട്ടിച്ച് ഉപയോഗിച്ച് വീണ്ടും ഹോളോഗ്രാം ഒപ്പിച്ചുവയ്ക്കാനും കഴിയില്ല. മദ്യവിതരണത്തിന്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കാൻ പുതിയ ഹോളോ ഗ്രാം വഴി കഴിയുമെന്ന് ബെവ്ക്കോ എംഡി പറ‌ഞ്ഞു.

വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉൾപ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിദാനത്തിലൂടെ കഴിയും. സി-ഡിറ്റ് പ്രിൻറ് ചെയ്യുന്ന നിലവിലെ ഹോളോ ഗ്രാം സിറ്റിക്കറുകൾ 300 തൊഴിലാളികളെ കൊണ്ടാണ് ഒട്ടിക്കുന്നത്.

പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ ആവശ്യമില്ല. മദ്യകമ്പനികൾ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്.

ഈ മെഷീൻ സ്ഥാപിക്കമെങ്കിൽ മദ്യ വില വർദ്ധിപ്പിക്കണമെന്നായിരുന്ന മദ്യ വിതരണ കമ്പനികളുടെ ആവശ്യം. ഹോളോ ഗ്രാം പതിക്കുന്നത് മെഷീനിലേക്ക് മാറുമ്പോൾ ഈ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ഔട്ട് ലെറ്റുകളിലേക്ക് പുനർവിന്യസിപ്പിക്കും.

അതേസമയം, സംസ്ഥാനത്ത് മദ്യവില വർധനവ് ഇന്നലെ നിലവിൽ വന്നിരുന്നു. പത്തു രൂപ മുതൽ 50 രൂപയുടെ വരെ വർധനവാണ് മദ്യത്തിനുണ്ടായത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് പുറമേ ബീയറിനും വൈനിനും വില കൂടിയിട്ടുണ്ട്.

ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിന്റെ വിലയിലും വർധനവുണ്ട്. ശരാശരി 10ശതമാനം വിലവർധന ഒരു കുപ്പിയിലുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img