രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ആരോപിച്ച് ചാനെൽ അൽ ജസീറയുടെ പ്രവർത്തനം ഇസ്രായേലിൽ അവസാനിപ്പിക്കാൻ ഒരുങ്ങി പ്രസിഡന്റ് ബെഞ്ചമിൻ നേതന്യാഹു. അൽ ജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭയിൽ പ്രമേയം പാസാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ പുറം ലോകത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ചാനലായിരുന്നു ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറ. ഇത് ഇസ്രയേൽ ഭരണകൂടത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു.
തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്തെന്നും അതിനാൽ ഉടൻതന്നെ പ്രവർത്തനം അവസാനിപ്പിക്കണം എന്നൊരു സന്ദേശം ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായി’ നെതന്യാഹു പറഞ്ഞു. മന്ത്രിസഭ തീരുമാനത്തിൽ താൻ ഒപ്പുവെച്ചതായി ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മിനിസ്റ്റർ ഷ്ലോമോ കാർഹിയും അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യാമറകൾ, കമ്പ്യൂട്ടറുകൾ, വാർത്താ റിപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുക്കും.