web analytics

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാരുമായി ജോബി വയലുങ്കലിന്റെ ‘ബംഗാളി’ വൻ ഹിറ്റിലേക്ക് കുതിക്കുന്നു. വെറും നാല് ആഴ്ചയ്ക്കുള്ളിൽ 50 ലക്ഷം കാഴ്ചകൾ സ്വന്തമാക്കി ഒരു മലയാള സിനിമ യൂട്യൂബിൽ ചരിത്രം കുറിക്കുന്നത് ഇതാദ്യമായാണ്.

2025 ജനുവരിയിൽ തിയേറ്ററുകളിൽ റിലീസായ ‘മിസ്റ്റർ ബംഗാളി – ദി റിയൽ ഹീറോ’ റിലീസ് സമയത്ത് വലിയ ശ്രദ്ധ നേടിയിരുന്നില്ല. 

എന്നാൽ ജോബി വയലുങ്കൽ രചനയും സംവിധാനവും നിർവഹിച്ച് അരിസ്റ്റോ സുരേഷും ജോബി വയലുങ്കലും മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രം ഇപ്പോൾ യൂട്യൂബിൽ വൻ വിജയമായി മാറുകയാണ്. 

മലയാള സിനിമയുടെ യൂട്യൂബ് ചരിത്രത്തിൽ തന്നെ അപൂർവമായ നേട്ടമാണിത്.

ചിത്രത്തിന്റെ ഈ വലിയ വിജയത്തിൽ സംവിധായകൻ ജോബി വയലുങ്കൽ പ്രേക്ഷകരോട് നന്ദി അറിയിച്ചു.

 ‘ബംഗാളി’യുടെ വിജയത്തിന് പിന്നാലെ നിരവധി സംവിധായകരും നിർമ്മാതാക്കളും തങ്ങളുടെ സിനിമകൾ യൂട്യൂബിൽ റിലീസ് ചെയ്യാൻ തയ്യാറാകുന്നുവെന്നതും ശ്രദ്ധേയമാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധനയും ഒരു ബീവറേജ് കടയും ചേർന്ന് ഒരു കൊച്ചു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന കലഹങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

കോട്ടത്തറ എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ബംഗാളിയുടെ കൈവശം എത്തുന്ന എട്ട് കോടി രൂപയാണ് കഥയ്ക്ക് വഴിത്തിരിവാകുന്നത്. 

ഈ തുക കൈവശപ്പെടുത്താൻ നാട്ടുകാർ നടത്തുന്ന നെട്ടോട്ടങ്ങളാണ് ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കുന്നത്.

ചിത്രത്തിൽ ബംഗാളിയായി അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ പ്രധാന വേഷത്തിലെത്തുന്നു. 

കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഹരിശ്രീ മാർട്ടിൻ, കൊല്ലം ഭാസി തുടങ്ങിയവരും നിരവധി മറ്റ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

English Summary

Bengali has created history on YouTube by crossing 5 million views within just four weeks, a first for a Malayalam film. Directed and written by Joby Vayalunkal, Mr. Bengali – The Real Hero, which had a modest theatrical response in January 2025, has now emerged as a massive digital hit. Starring Aristo Suresh and Joby Vayalunkal, the film’s success is inspiring more filmmakers to explore YouTube as a release platform.

bengali-malayalam-movie-youtube-5-million-views-history

Bengali Movie, Joby Vayalunkal, Malayalam Cinema, YouTube Record, Aristo Suresh, Digital Release, Viral Malayalam Film

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും; അതും 5 വർഷത്തേക്ക്

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും;...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Related Articles

Popular Categories

spot_imgspot_img