web analytics

കാസർകോട് പോക്സോ കേസ്; എഇഒയെ സസ്‌പെന്‍ഡ് ചെയ്തു

കാസർകോട് പോക്സോ കേസ്; എഇഒയെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെതിരെയാണ് നടപടി.

ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പതിനാറുകാരനായ വിദ്യാർത്ഥിയെ പ്രതികൾ പരിചയപ്പെട്ടത്.

കേസിൽ പതിനാല് പ്രതികളാണുളളത്. ഇവരിൽ ആറ് പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.

കേസിലെ മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. വിദ്യാർത്ഥിയുടെ അമ്മയുടെ ഇടപെടലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടു. ഇതേ തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് കുറെ കാലങ്ങളായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്.

പ്രതികള്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കാണ് അന്വേഷണത്തിന്റെ ചുമതല ഉള്ളത്.

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് വിദേശസന്ദര്‍ശനത്തിന് അനുമതി നൽകി കോടതി. ഒരുമാസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് അനുമതി നല്‍കിയത്.

യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോകാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഈ മാസം പത്തൊന്‍പത് മുതല്‍ അടുത്തമാസം പതിനെട്ടുവരെയാണ് അനുമതി. സമയം കഴിഞ്ഞാൽ പാസ്‌പോര്‍ട്ട് കോടതിയില്‍ തിരകെ നല്‍കണം.

വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളില്‍ പങ്കെടുക്കണമെന്ന ആവശ്യപ്പെട്ടാണ് പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.

നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു.

Summary: A minor’s assault case in Kasaragod has led to the suspension of the Bekal Sub-District Education Officer. The accused, Zainuddeen, who was serving as the Sub-District Education Officer, was suspended following the allegations.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി നോര്‍ത്ത് ഡബ്ലിനില്‍ നാല്...

മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസമന്ത്രി വി...

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

Related Articles

Popular Categories

spot_imgspot_img