കാട്ടുപോത്തിന്റെ ചാണകത്തിൽ മുളക്കുന്ന മാജിക്ക് മഷ്റൂം; ലഹരിയല്ലെന്ന് കോടതി നിരീക്ഷിച്ചതിനു പിന്നിൽ

യുവാക്കൾക്കിടയിൽ മാജിക്ക് മഷ്റൂം ഉപയോഗം വർദ്ധിക്കുുന്നതായാണ് വിവരം. മാജിക്ക് മഷ്റൂം ഉപയോഗിക്കാനും വാങ്ങാനും മാത്രമായി മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നിരവധി പേരാണ് വരുന്നത്. തണുപ്പേറിയ ഉയർന്ന മലനിരകളിൽ, മഴക്കാലത്ത് കാട്ടുപോത്തിന്റെ ചാണകത്തിലാണ് മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന ലഹരിക്കൂൺ മുളയ്ക്കുന്നത്. കൂണിന്റെ രുചി കയ്പായതിനാൽ ഇതോടൊപ്പം കഴിക്കാനായി തേൻ, ചോക്ലേറ്റ്, മിഠായി,ഐസ്ക്രീം തുടങ്ങിയവ വിൽപ്പനക്കാർ തന്നെ നൽകും. Behind the court’s observation that magic mushrooms are not intoxicating

മിഠായിയോടൊപ്പം കഴിക്കുന്നതിന് പുറമേ ഓംലെറ്റിൽ ചേർത്തും, പഞ്ചസാര ലായനിയിൽ ചേർത്ത് രസഗുള പോലെയും മാജിക്ക് മഷ്റൂം അകത്താക്കുന്നവരുമുണ്ട്. കഞ്ചാവിനെക്കാൾ ലഹരി നൽകുന്ന മാജിക്ക് മഷ്റൂം കഴിച്ച് അര മണിക്കൂറിനകം തലയ്ക്ക് പിടിക്കുമെന്നാണ് പറയുന്നത്. ഒരു തവണ കഴിച്ചാൽ ഏകദേശം അഞ്ചു മണിക്കൂറിലേറെ ലഹരി നീണ്ടുനിൽക്കുമെന്നതും മാജിക്ക് മഷ്റൂമിനെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ പ്രിയങ്കരമാക്കുന്നു.

വർഷം മുഴുവനും തണുത്ത കാലാവസ്ഥയുള്ള കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു‌ പ്രധാനമായും മാജിക് മഷ്റൂം എത്തുന്നത്. കേരളത്തിൽ നിലീഗിരി മേഖലകളിലും മൂന്നാറിലും ഇവ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഓംലെറ്റിൽ ചേർത്ത് മാജിക് മഷ്റൂം നൽകുന്ന സംഭവവും വാർത്തയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിലെ ചില ഹോട്ടലുകൾ സൂപ്പിലും ഓംലെറ്റിലും വരെ ഇത് ചേർത്ത് ഉപയോ​ഗിക്കുന്നതായി വാർത്തകൾ വന്നിരുന്നു.

ലഹരിവസ്തുവെന്ന നിലയിൽ ഇന്ത്യയിൽ നിരോധനമുള്ള കൈവശം വച്ച പ്രതിക്ക് ജാമ്യം അനുവദിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. അമാന്റിയ മസ്കാരിയ എന്ന ഈ കൂൺ സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം മാജിക് മഷ്റൂമിലെ പദാർത്ഥം ഭ്രമാത്മകത ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ലഹരിവസ്തുക്കളുടെ പട്ടികയിലുണ്ട്. എന്നാലിത് മാജിക് മഷ്റൂമിൽ ഒരു ശതമാനം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്‌റൂം ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്നവർ വ്യക്തമായ നിർദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണ്. അമേരിക്കയിൽ (ചില സംസ്ഥാനങ്ങളിൽ) അടക്കം ചില രാജ്യങ്ങളിൽ മാജിക് മഷ്റും നിയമ വിധേയമാണ്. മാനസിക വൈകല്യങ്ങളുടെ ചികിത്സയ്ക്ക് എന്ന പേരിൽ മാജിക് മഷ്റൂം നിയമവിധേയമാക്കുന്ന ബിൽ അമേരിക്കയിൽ പല സംസ്ഥാനങ്ങളും അവതരിപ്പിച്ചിരുന്നു.

ന്യൂജേഴ്സിയിലെ നിയമം അനുസരിച്ച് 21 വയസ് പൂർത്തിയായ പൗരന് മാജിക് മഷ്റൂം സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയും. ഈ ബിൽ പാസാക്കുമ്പോൾ വലിയ വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രായപൂ‍ർത്തിയായവരുടെ വ്യക്തിഗത ഉപയോഗത്തിന് മാജിക് മഷ്റൂം പുരയിടത്തിൽ വളർത്തുന്നതിന് അനുമതി നൽകാനും ബില്ലിൽ ശുപാർശയുണ്ടായിരുന്നു.

യുഎസിൽ മാജിക് മഷ്റൂമിൻ്റെ ഉപയോഗം നിയമവിധേയമാക്കിയ ആദ്യ സംസ്ഥാനമാണ് ഒറിഗോൺ. കാനഡയിൽ മെഡിക്കൽ – ഗവേഷണ ആവശ്യങ്ങൾക്കല്ലാതെ മാജിക് മഷ്റൂം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേക സ്മാർട്ട് ഷോപ്പുകൾ വഴി ഇവ വിൽപന നടത്തിയിരുന്ന രാജ്യമായിരുന്നു നെതർലാൻഡ്. എന്നാൽ 2008ൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ബ്രസീലിലും ആഫ്രിക്കൻ രാജ്യങ്ങളിലും മാജിക് മഷ്റൂമിന് വിലക്കോ നിയന്ത്രണങ്ങളോ ഇല്ല.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Other news

യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ ! ഏപ്രില്‍ മുതല്‍ ഈ ജോലികൾ അപ്രത്യക്ഷമായേക്കും:

യുകെയില്‍ ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധനയുടെ കാര്യത്തിൽ...

പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം,...

ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അനുജൻ

ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്നയാളെ അനുജൻ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ...

കാട്ടുപന്നി ശല്യം വനാതിർത്തി വിട്ട് നാട്ടിൻപുറങ്ങളിലേക്കും; ഇറങ്ങിയാൽ എല്ലാം നശിപ്പിക്കും: കാർഷിക മേഖലകൾ ഭീതിയിൽ

ഇടുക്കിയിലും വയനാട്ടിലും വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്ന കാട്ടുപന്നിശല്യം സമീപ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Related Articles

Popular Categories

spot_imgspot_img