web analytics

കാട്ടനകളെ തുരത്താൻ തേനീച്ചക്കൂടുകൾ; ആനപോയാൽ കരടിക്കൂട്ടമെത്തും; ആഫ്രിക്കൻ മോഡൽ ആദ്യം പരീക്ഷിക്കുക മലയാറ്റൂരിൽ

തിരുവനന്തപുരം: കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ ആഫ്രിക്കൻ മോഡലിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കരടികൾ കൂട്ടത്തോടെ തേൻ അകത്താക്കാൻ നാട്ടിലിറങ്ങുമെന്ന് ആശങ്ക. വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തി.കരടി ശല്യം കുറവായ മലയാറ്റൂർ മേഖലയിലാണ് പരീക്ഷണാർഥം തേനീച്ചക്കൂടുകൾ ആദ്യം സ്ഥാപിക്കാൻ വനം വകുപ്പിന്റെ ആലോചന. വിജയിച്ചാൽ കാട്ടാനശല്യം കൂടുതലായ മറ്റു മേഖലകളിൽ കൂടുകൾ സ്ഥാപിക്കും. അതേസമയം, തേൻ കൂടുകളിലെ മെഴുക് ഉരുകുന്നതിന്റെ മണം പടർന്നാൽ കരടികൾ കാട്ടിൽ നിന്ന് പുറത്തേക്കു വരുമെന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് പാലോട് മേഖലയിൽ റബർ തോട്ടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചതിനു പിന്നാലെ കരടികൾ കാടിറങ്ങിയ സംഭവങ്ങളും ഉദാഹരണമായി ഇവർ പറയുന്നു.

വനാതിർത്തിയിൽ പ്രത്യേക തരം തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കാടിറങ്ങുന്ന കാട്ടാനകളെ തേനീച്ചക്കൂട്ടം തുരത്തുമെന്നാണ് വനം വകുപ്പിന്റെ അനുമാനം. ആഫ്രിക്കൻ രാജ്യങ്ങളിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചോടിക്കാൻ വിജയകരമായി പരീക്ഷിച്ച തന്ത്രമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. കരടി ശല്യം കുറവായ മലയാറ്റൂർ മേഖലയിലാണ് പരീക്ഷണാർത്ഥം തേനീച്ചക്കൂടുകൾ ആദ്യം സ്ഥാപിക്കാൻ വനം വകുപ്പിന്റെ ആലോചന.
വിജയിച്ചാൽ കാട്ടാന ശല്യം കൂടുതലായ മറ്റ് മേഖലകളിൽ കൂടുകൾ സ്ഥാപിക്കും. അതേസമയം തേൻ കൂടുകളിലെ മെഴുക് ഉരുകുന്നതിന്റെ മണം പടർന്നാൽ കരടികൾ കാട്ടിൽ നിന്ന് പുറത്തേക്ക് വരുമെന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തിരുവനന്തപുരത്ത് പാലോട് മേഖലയിൽ റബർ തോട്ടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചതിന് പിന്നാലെ കരടികൾ കാടിറങ്ങിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആർജെഡി നേതാവും...

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത ഗുവാഹത്തി: അസമിലും അയൽരാജ്യമായ ഭൂട്ടാനിലും വീണ്ടും...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

Related Articles

Popular Categories

spot_imgspot_img