web analytics

ബീഫ് കറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കിട്ടിയത് എല്ല്!

കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്നാണ് ഇറച്ചിയിലെ എല്ലിൻകഷ്ണം പുറത്തെടുത്തത്

കൊച്ചി: ബീഫ് കറി കഴിച്ചതിന് പിന്നാലെ കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ട 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് എല്ലിൻ കഷ്ണം കണ്ടെത്തി. കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്നാണ് ഇറച്ചിയിലെ എല്ലിൻകഷ്ണം പുറത്തെടുത്തത്. മൂന്ന് ദിവസം മുൻപാണ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെ വയോധികയ്ക്ക് ശ്വാസതടസമുണ്ടായത്.(Beef bone was removed from 84 years old woman’s lungs)

നെഞ്ചിലെന്തോ തടയുന്നത് പോലെയുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിലും സിടി സ്കാനിലും സംശയം തോന്നിയതിന് പിന്നാലെ ഇവരെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്.

വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്റെ എല്ല് കുടുങ്ങി കിടന്നിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയതെന്ന് ഡോ.ടിങ്കു ജോസഫ് പ്രതികരിച്ചു. റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സയ്ക്ക് ശേഷം 84കാരി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായും ഡോ.ടിങ്കു ജോസഫ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

Related Articles

Popular Categories

spot_imgspot_img