കൊച്ചി: പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടരുന്നു; 180 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ വേങ്ങൂർ , മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് രണ്ടു പഞ്ചായത്തുകളിലും രോഗം വ്യാപിച്ചു.
കിണറുകളിൽ ക്ലോറിനേഷൻ നടത്തി വിതരണം ചെയ്യുന്ന ജലത്തിൽ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് ജലവിഭവ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ അൻപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.