പൂച്ചകളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളും അന്ത വിശ്വാസങ്ങളും നമ്മുക്കുണ്ട് , പൂച്ചകളെ ശകുനം കാണുന്നത് ഉദ്ദേശിക്കുന്ന കാര്യത്തിന് മുടക്കം വരാൻ കാരണമാകുമെന്ന് പൊതുവെ പറയുന്നു . അതുകൊണ്ട് തന്നെ പൂച്ചയെ കണ്ട് പോകുമ്പോൾ കാര്യതടസം നേരിടും എന്ന് തോന്നി പോകും . എന്നാൽ അവ വീട്ടിലേയ്ക്ക് വന്നു കയറുന്നത് പൊതുവേ നല്ല സൂചനയായണ് കണക്കാക്കുന്നത്. പൂച്ചയുടെ സാന്നിധ്യത്തിലൂടെ സൗഭാഗ്യങ്ങൾ വന്നുചേരുമെന്നും വിശ്വാസമുണ്ട്. എന്നാൽ പൂച്ച വീട്ടിലേക്ക് വന്നു കയറുന്നതിന് പല വ്യാഖ്യാനങ്ങളുണ്ട് അവ എന്തൊക്കെയെന്ന് നോക്കാം
വീട് സംരക്ഷിക്കപ്പെടുന്നു
പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. അതിനാൽ അവയിലൊന്ന് നിങ്ങളുടെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി വന്നുചേർന്നാൽ അവിടെ ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. സുരക്ഷിത സ്ഥാനമായതുകൊണ്ടാണ് പൂച്ച അവിടം തിരഞ്ഞെടുത്തിരിക്കുന്നത്.
പോസിറ്റീവ് എനർജി
വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയുന്നതിന്റെ ലക്ഷണമാണ് പൂച്ചകൾ വന്നു കയറുന്നത്. ആത്മീയമായ പിന്തുണ നിങ്ങൾക്ക് ആവശ്യമായിരിക്കുന്ന സമയത്താവും അവ സാന്നിധ്യം അറിയിക്കുന്നത്. ഇതിലൂടെ മനോവിഷമതകൾ മറികടന്ന് കുടുംബാന്തരീക്ഷത്തിൽ പുത്തനുണർവ് ഉണ്ടാകും. നെഗറ്റീവ് എനർജിയെ അകറ്റി നിർത്താനും ഐക്യം കൊണ്ടുവരാനും ഇവയുടെ സാന്നിധ്യത്തിന് സാധിക്കും.
ശാന്തതയും സമാധാനവും
പൂച്ചകൾ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്. മാനസിക സംഘർഷങ്ങൾക്ക് അയവ് വരുമെന്നും കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരുമെന്നും ഇവയുടെ സാന്നിധ്യത്തിലൂടെ മനസ്സിലാക്കാം.
ആത്മീയ തലത്തിലുള്ള സംരക്ഷണം
ദുഷ്ട ശക്തികളെ അകറ്റിനിർത്താൻ പ്രത്യേക കഴിവുള്ള ജീവികളാണ് പൂച്ചകൾ. അതിനാൽ വീട്ടിലേയ്ക്ക് വന്നു കയറുന്ന പൂച്ചകൾ അത്തരം ശക്തികളിൽ നിന്നും ഒരു കവചം പോലെ നിങ്ങളെയും കുടുംബത്തെയും സംരക്ഷിച്ചു നിർത്തും.
Read Also : ഇങ്ങനെയും വഴിപാടോ… അത്ഭുതത്തോടെ ഭക്തര്‍ ആലപ്പുഴയിലേക്ക്