ധരംശാല: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം നായകൻ ബെൻ സ്റ്റോക്സെന്ന് ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ താരവുമായ റോജർ ബിന്നി. ബെൻ സ്റ്റോക്സിന്റേത് അഗ്രസീവ് ക്യാപ്റ്റൻസിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ക്ഷമയോടെയും തന്ത്രപരമായും മത്സരത്തെ സമീപിക്കുന്നുവെന്നും റോജർ ബിന്നി പറഞ്ഞു.
ഇന്ത്യൻ സ്പിന്നർമാരെ ക്ഷമയോടെ നേരിട്ട് വലിയ സ്കോർ നേരിടണം. വിക്കറ്റ് വീഴുമ്പോൾ ആക്രമണ ബാറ്റിംഗ് പാടില്ല. രോഹിത് ക്ഷമയോടെ കാത്തിരുന്ന് അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നു. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചു. പിന്നെ അതേ തന്ത്രം തന്നെ ഇംഗ്ലണ്ട് ടീം പിന്തുടർന്നു. അഞ്ചാം ടെസ്റ്റിൽ ഒന്നിന് 100 എന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് 218 റൺസിന് ഓൾ ഔട്ടായി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്നും റോജർ ബിന്നി കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്കെതിരായ തുടർ തോൽവികൾ മൂലം പരമ്പര ഇംഗ്ലണ്ടിന് നഷ്പ്പെട്ടു കഴിഞ്ഞു. പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ ഇന്ത്യ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ തുടരുന്നത്. ഇരുവരും സെഞ്ചുറി നേടി.
Read Also:അനായാസം 100 കടന്ന് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ഗംഭീരം തുടക്കം, രോഹിത്തിനും ജയ്‌സ്വാളിനും അർദ്ധ സെഞ്ചുറി