കുറച്ചു ദിവസങ്ങളായി തുടരുന്ന ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറിയിലേക്ക് നീങ്ങിയ അക്രമ സമരവും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. (Bangladesh Uprising: China’s Manipulation Using Pakistan’s Spy Agency: Intelligence Report)
സമൂഹ മാധ്യമമായ എക്സിൽ പാക്കിസ്ഥാനി ഹാൻഡിലുകൾ വഴി ഷെയ്ഖ് ഹസീന സർക്കാരിനെതിരെ സംഘടിതമായ സൈബർ ആക്രമണം നടന്നുവെന്നും ഇത് രാജ്യത്തെ യുവാക്കളെ രോഷാകുലരാക്കുന്നതിന് കാരണമായെന്നുമാണ് റിപ്പോർട്ട് പറയുന്നത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി തടവിൽ കഴിഞ്ഞിരുന്ന ഖാലെദ സിയയുടെ മകനുമായ താരിഖ് റഹ്മാനും പാക് ചാര സംഘടന ഐഎസ്ഐയുമായി ചേർന്ന് നടത്തിയ സംഘടിത നീക്കത്തിൻ്റെ ഭാഗമാണിതെന്ന സംശയം ഉയർന്നുകഴിഞ്ഞു.
സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഉദ്യോഗസ്ഥരും താരിഖ് റഹ്മാനും തമ്മിൽ ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകളും ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
അതേസമയം എല്ലാത്തിനും പിന്നിൽ എല്ലാ സഹായവും നൽകി ചൈനയും പ്രവർത്തിച്ചുവെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട് പറയുന്നത്.