web analytics

മത്സരത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെ ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

മത്സരത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെ ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

ധാക്ക: മത്സരത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു.

ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മഹ്ബൂബ് അലി സാക്കിയാണ് മരിച്ചത്. പരിശീലനത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സാക്കിയുടെ വിയോഗത്തെ തുടർന്ന് ധാക്ക ക്യാപിറ്റൽസിലെയും രാജ്ഷാഹി വാരിയേഴ്സിലെയും താരങ്ങൾ മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിച്ച് ആദരാഞ്ജലി അർപ്പിച്ചു.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ നിരവധി പേർ സാക്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

English Summary

Mahboob Ali Saki, assistant coach of the Bangladesh Premier League team Dhaka Capitals, collapsed and died during match preparations in Dhaka. Doctors confirmed that he suffered a heart attack. Players from Dhaka Capitals and Rajshahi Warriors observed a minute’s silence in his memory, while Bangladesh cricketer Shakib Al Hasan expressed condolences.

bangladesh-premier-league-assistant-coach-mahboob-ali-saki-dies

Bangladesh Premier League, Cricket, Dhaka Capitals, Mahboob Ali Saki, Sports News, Bangladesh Cricket

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി; ഭര്‍ത്താവും വിവാഹദല്ലാളും ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി;...

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ്

കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ് അമേരിക്കൻ സ്വപ്നങ്ങൾ നെയ്ത്...

Related Articles

Popular Categories

spot_imgspot_img