web analytics

നേന്ത്രവാഴ കർഷകർക്ക് ഇപ്പോൾ വെറും “വാഴ”യല്ല; ഇപ്പോൾ കയ്ക്കുന്നില്ല, കായ്ക്കുന്നത് പണം; ഒരു മാസത്തിനിടെ കൂടിയത് ഇരട്ടിയോളം വില

കൽപ്പറ്റ: വിലക്കുറവിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായിരുന്നു നേന്ത്രവാഴകർഷകർ. മാസങ്ങളോളമായി വില കൂപ്പുകുത്തിയതിനാൽ പലകർഷകരും കൃഷി തന്നെ ഉപേക്ഷിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിലയിൽ വർദ്ധനവുണ്ടായി.banana price has almost doubled in a month

നേന്ത്രക്കായ വില ഉയർന്നതോടെ കർഷകർ ആവേശത്തിൽ. ഒരു മാസത്തിനിടെ ഇരട്ടിയോളം വിലയാണ് വർദ്ധിച്ചത്. ശരാശരി കിലോയ്ക്ക് 40 രൂപ വരെ ഇപ്പോൾ വില ലഭിക്കുന്നുണ്ട്.

ഈ വർഷം 15 രൂപ വരെ വില താഴ്ന്നിരുന്നു. ഉത്പാദനക്കുറവാണ്‌ നേന്ത്രക്കായയുടെ വില വർദ്ധിക്കാൻ കാരണം.

ഇപ്പോഴാകട്ടെ മികച്ച വിലയാണ് ലഭിക്കുന്നത്. 44 രൂപ വരെ ഈ വർഷം കൂടി. സാധാരണ ഓണക്കാലത്താണ്‌ നേന്ത്രവാഴ കുല കൂടുതലായി വിളവെടുപ്പ് നടത്തുന്നത്.

ഇപ്പോഴത്തെ മികച്ച വില ഓണക്കാലത്തും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഈ വർഷം ഉത്പ്പാദനത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മഴ കുറവായതും നേന്ത്രവാഴ കൃഷിയെ സാരമായി ബാധിച്ചിരുന്നു. വയനാട്ടിൽ തന്നെ ഏക്കർ കണക്കിന് സ്ഥലത്തെ വാഴകൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിനു പുറമേ വേനൽ മഴയോടൊപ്പം എത്തിയ കാറ്റിലും വൻതോതിൽ കൃഷി നശിച്ചു.

കർണാടകയിലും ഉത്പാദനക്കുറവുണ്ട്. ഉത്പ്പാദനചെലവ് വർദ്ധിക്കുന്നതിനാൽ മെച്ചപ്പെട്ട വില ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു കർഷകർ. ഇതിനിടയിലാണ് കർഷകർക്ക് പ്രതീക്ഷയായി വില വർദ്ധിക്കുന്നത്.

 

Read Also:ലീൻ ,മൂന്ന് പെൺകുട്ടികളാണവിടെ ..അവർക്കൊരു അടച്ച കുളിമുറി പോലും ഇല്ലല്ലോ?വേദന കലർന്ന രോഷം പങ്ക് വെച്ചതിനൊപ്പം തൻറെ തീരുമാനം അപ്പോൾ തന്നെ പ്രഖ്യാപിച്ചു ..ആ വീട്ടിൽ കക്കൂസും കുളിമുറിയും ഞാൻ പണിയിക്കും: സുരേഷ് ഗോപിയെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ കുറിപ്പ്

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

കെഎസ്ആർടിസി വിന്റേജ് ബസ്: തലസ്ഥാനത്ത് പഴയകാല ‘ആനവണ്ടി’ തിരിച്ചെത്തുന്നു

തിരുവനന്തപുരം: പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട് ...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം തിരുവനന്തപുരം:...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

Related Articles

Popular Categories

spot_imgspot_img