മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം; ഇന്ന് വിപുലമായ സമരം നടത്തുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം

കൊച്ചിയിൽ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം ലഭിച്ചു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ ഏഴു മണിക്കൂറോളം നീണ്ടുനിന്ന സമരം കോൺഗ്രസ്സ് നേതാക്കൾ അവസാനിപ്പിച്ചു. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ രണ്ടു മണിയോടെയാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. എറണാകുളം ജില്ലാ കോടതി മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു.ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയെങ്കിലും പിന്നീട് സിപിഎമ്മിന്റെ ഇടപെടൽ മൂലം ജാമ്യമില്ല വകുപ്പുകൾ ആക്കി മാറ്റിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. പോലീസ് നടപടിക്കെതിരെ ഇന്ന് വിപുലമായ സമരം നടത്തുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

അറസ്റ്റിൽ പ്രതിഷേധിച്ച് ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്അൻവർ സാദത്ത്, ഉമ തോമസ്, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു.

Also read:പുതുവത്സരാഘോഷം: റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Other news

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

ഹോളി ആഘോഷത്തിനിടെ സംഘർഷം; ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവിന് ​ഗുരുതര പരുക്ക്

തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരുക്കേറ്റു. തൃശൂർ കുന്നംകുളം നഗരത്തിൽ...

75 വയസുള്ള അമ്മയ്ക്ക് മർദനം; മകൻ അറസ്റ്റിൽ

കവിയൂർ: പത്തനംതിട്ട തിരുവല്ല കവിയൂരിലാണ് അമ്മയെ മകൻ ക്രൂര മർദനത്തിന് ഇരയാക്കിയത്....

ഒരു വർഷം നീണ്ട ക്രൂരത;പത്തുവയസുകാരിക്ക് നേരെ 57 കാരന്‍റെ അതിക്രമം

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പത്തുവയസ്...

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്; പൂര്‍വ വിദ്യാര്‍ത്ഥി പിടിയിൽ

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ...

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്

കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി. നിയമപരമായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!