ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
1992 ഡിസംബർ 6 മുതൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു സത്യേന്ദ്ര ദാസ്. 20-ാം വയസ്സിൽ ആത്മീയ ജീവിതം തിരഞ്ഞെടുത്ത സത്യേന്ദ്ര ദാസ് ക്ഷേത്രത്തിലെ ഏറ്റവും കൂടുതൽ കാലം മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ്. നിർവാണി അഖാരയിലെ അംഗമാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ നിരവധി പേർ മരണത്തിൽ അനുശോചനം അറിയിച്ചു.