ചെങ്ങന്നൂർ: ചെങ്ങന്നൂരിലും ആവേശം മോഡൽ പിറന്നാൾ ആഘോഷം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നാലംഗ സംഘത്തിനെതിരെ കേസെടുത്തു. Avesam model birthday celebration in Chengannur
നിരവധി കേസുകളിൽ പ്രതിയായ അരുൺ വിക്രമനും കൂട്ടാളികൾക്കും എതിരെയാണ് കേസ്. കാറിന് മുകളിൽ കേക്ക് വെച്ച് വടിവാൾ ഉപയാഗിച്ച് മുറിച്ച് പങ്കിട്ടു കഴിച്ചായിരുന്നു പിറന്നാൾ ആഘോഷം.
പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സംഘത്തിലൊരാൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതിന്നു പിന്നാലെയാണ് പൊലീസും സൈബർ പോലീസും അന്വേഷണം തുടങ്ങിയത്. സംഘത്തിലുള്ളവർ അടിപിടി തട്ടി കൊണ്ടു പോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.