web analytics

കെണിയൊരുക്കി സൈബർ തട്ടിപ്പുസംഘം; ഓട്ടോ ഡ്രൈവറുടെ മറുപടി കേട്ടതും പണം തട്ടാൻ വിളിച്ചവരുടെ കിളി പോയി

കൊച്ചി: സൈബർ തട്ടിപ്പുസംഘത്തിന്റെ കെണിയിൽപെടാതെ കൊച്ചിയിലെ ഓട്ടോ ഡ്രൈവർ. മലപ്പുറം വളാഞ്ചേരി സ്വദേശിയും കൊച്ചിയിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് അഷ്‌റഫാണ് സൈബർ തട്ടിപ്പുകാരുടെ കെണി പൊട്ടിച്ചത്.Auto driver in Kochi did not fall into the trap of cyber fraud gang

മുഹമ്മദ് അഷ്‌റഫ് അയച്ച പാഴ്സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും മുംബൈ സ്റ്റേഷനിൽ അറിയിക്കുമെന്നുമായിരുന്നു മുഹമ്മദ് അഷ്‌റഫിനെ വിളിച്ച തട്ടിപ്പുകാരന്റെ ഭീഷണി.

എന്നാൽ, തട്ടിപ്പൊന്നും തന്റെയടുത്ത് വിലപ്പോകില്ലെന്ന് മുഹമ്മദ് അഷ്‌റഫ് തുറന്നുപറഞ്ഞതോടെ വിളിച്ചയാൾ കോൾ കട്ടുചെയ്ത് പോകുകയും ചെയ്തു.

ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് മുഹമ്മദ് അഷ്‌റഫിന് ഫോൺകോൾ വന്നത്. അന്തർദേശീയ പാഴ്‌സൽ കമ്പനിയുടെ ഓഫീസിൽനിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. നിങ്ങൾ ചെന്നൈയിൽനിന്ന് മുംബൈക്ക്‌ പാഴ്‌സൽ അയച്ചിട്ടുണ്ടോയെന്നായി ചോദ്യം. ഇല്ലെന്ന് ഹിന്ദിയിൽ തന്നെ മുഹമ്മദ് മറുപടി നൽകി.

പക്ഷേ, പാഴ്‌സലിനൊപ്പം നിങ്ങളുടെ ഫോൺ നമ്പരും മേൽവിലാസവുമാണെന്നും അടുത്തയിടെ എന്തെങ്കിലും ഓൺലൈൻ വ്യാപാരം നടത്തിയിരുന്നോയെന്നുമായി ചോദ്യം.

ഇല്ലെന്ന മറുപടി ആവർത്തിച്ചതോടെ അങ്ങേതലയ്ക്കൽ സ്വരം കടുത്തു. നിങ്ങൾ അയച്ച പാഴ്സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും കമ്പനി നയമനുസരിച്ച് പോലീസിനെ അറിയിക്കുമെന്നും ഉടൻ മുംബൈ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഭീഷണിയായി.

ഇത്തരം ഫോൺകോളുകളെക്കുറിച്ച് കേട്ടിട്ടുള്ള അഷ്റഫിന് ഇത് തട്ടിപ്പാണെന്ന് മനസ്സിലായി. ഇത് തട്ടിപ്പാണെന്നും താൻ സൈബർ സെല്ലിന് നിങ്ങളുടെ ഫോൺ നമ്പർ കൊടുക്കുമെന്നുമറിയിച്ചതോടെ മറുതലയ്ക്കൽ ഫോൺ കട്ടായി. സംഭവം പോലീസിനെ അറിയിച്ചതായി മുഹമ്മദ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍ ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുപിഐ വഴി...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു കണ്ണൂര്‍: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി...

Related Articles

Popular Categories

spot_imgspot_img