web analytics

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ ഒരുങ്ങി ഓസ്ട്രേലിയൻ മലയാളികൾ

സിഡ്‌നി: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനൊരുങ്ങി ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ മാർച്ച് 9 ഞായറാഴ്ച രാവിലെ 8.30ന് മിൻറ്റോ ക്ഷേത്രത്തിൽ വെച്ചാണ് പൊങ്കാല മഹോത്സവം നടക്കുക.

ഇതിനോടകം തന്നെ നിരവധി പേരാണ് പൊങ്കാല സമർപ്പിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് ഒഎച്ച്എമ്മിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്. 200ൽ പരം ആളുകൾ പങ്കെടുക്കുകയും അമ്പതോളം സ്ത്രീകൾ പൊങ്കാല അർപ്പിക്കുകയും ചെയ്തിരുന്നു.

നിരവധി പേരുടെ അഭ്യർത്ഥന മാനിച്ചാണ് ഇത്തവണയും പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നതെന്നും ആറ്റുകാലമ്മയുടെ ഉത്സവദിനങ്ങളിലൊന്നായ മാർച്ച് 9 (കുംഭം 25) ഞായറാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തം ഇത്തവണ പ്രതീക്ഷിക്കുന്നതായും ഇതിനായുള്ള തയാറെടുപ്പുകൾ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞെന്നും പ്രസിഡന്റ് ബീന സതീഷ് പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

നാലുചിറ പാലം ഉദ്ഘാടനം: ജി. സുധാകരനെ വീട്ടിലെത്തി ക്ഷണിച്ച് എം.എൽ.എ എച്ച്. സലാം; ക്ഷണക്കത്തും നോട്ടീസും കൈമാറി

നാലുചിറ പാലം ഉദ്ഘാടനം: ജി. സുധാകരനെ വീട്ടിലെത്തി ക്ഷണിച്ച് എം.എൽ.എ എച്ച്....

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ; അമ്പരന്ന് നാട്ടുകാര്‍

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ;...

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത് വൈറൽ

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന...

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം...

Related Articles

Popular Categories

spot_imgspot_img