സ്കൂൾ വിദ്യാർത്ഥിനികളോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ. തിരുവനന്തപുരം കല്ലറയിൽ ആണ് സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശി രാജു ആണ് പിടിയിലായത്. രാജുവിനെ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് പാങ്ങോട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. Attempted sexual assault on schoolgirls on bus
പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം കടയ്ക്കൽ വട്ടത്താമര സ്വദേശി ആണ് രാജു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.
മറ്റൊരു സംഭവത്തിൽ ഇടുക്കി വണ്ടിപ്പെരിയാൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വള്ളക്കടവ് സ്വദേശി വിജയ് യെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു.