യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കുന്നുകരയിൽ വാടകയ്ക്ക് താമസിക്കുന്ന സൗത്ത് അടുവാശേരി തയ്യിൽ വീട്ടിൽ ഡോൺ തോമസ് (31) നെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്. ചെറുകടപ്പുറം സ്വദേശി അനീഷി നാണ് മർദ്ദനമേറ്റത്. അനീഷിൻ്റെ സുഹൃത്തിനെ പ്രതി മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കീ ചെയ്നിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പ്രതി. അയിരൂർ ഭാഗത്ത് വച്ച് കഴിഞ്ഞ 7 ന് ആയിരുന്നു സംഭവം. ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർമാരായ സതീഷ് കുമാർ, സന്തോഷ് കുമാർ സീനിയർ സി.പി.ഒമാരായ ടി.എൻ സജിത്ത്, ടി.എ കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
English summary:Attempt to kill a youth in Ayrur; stabbed with a knife on a keychain: accused arrested