കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. എംഎൽഎയുടെ മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് ആദ്യം എത്തിയത്. Attempt to extort money from the family of Aluva MLA Anwar Sadat
അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സെെബർ പൊലീസ് അന്വേഷണം തുടങ്ങി. എംഎൽഎയുടെ കുടുംബത്തിന്റെ കെെയിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം.
സംസാരത്തിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്ന് സംശയം തോന്നിയതോടെ ഭാര്യ ഫോൺ കട്ട് ചെയ്ത് ഉടനെ എം.എൽ.എയെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം ഉടൻ മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൾ കോളജിൽ സുരക്ഷിതയാണെന്ന് മനസിലായി.
പിന്നാലെ സൈബർ സെല്ലിലും ആലുവ സി.ഐക്കും എം.എൽ.എ പരാതി നൽകി. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും മകളുടെ വിവരങ്ങളും ഭാര്യയുടെ ഫോൺ നമ്പറും തട്ടിപ്പ് സംഘത്തിന് എങ്ങിനെ ലഭിച്ചെന്ന് കണ്ടെത്തണമെന്നും എം.എൽ.എ പൊലീസിനോട് ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് ഫോണുകൾ വന്നാൽ ഭയപ്പെടാതെ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതിനിടെ, വെർച്വൽ അറസ്റ്റിൽ ആണെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണംതട്ടുന്ന മറ്റൊരാൾ പൊലീസിന്‍റെ പിടിയിലാണ്. ദില്ലി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. 30 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.