കല്ലാറിൽ വനം വകുപ്പിന്റെ മൂക്കിന് കീഴിൽ നിന്ന ചന്ദനമരം മുറിക്കാൻ ശ്രമം ; പുലർച്ചെ നടന്ന സംഭവം വനം വകുപ്പ് അറിഞ്ഞത് വൈകീട്ട് !

ഇടുക്കി കല്ലാറിൽ വനം വകുപ്പ് ഓഫീസിന്റെ തൊട്ടടുത്തു നിന്നും ചന്ദനമരം മുറിച്ച് കടത്താൻ ശനിയാഴ്ച പുലർച്ചെ നടന്ന ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് വൈകീട്ട് അഞ്ചിന്. Attempt to cut sandalwood tree in Kallar.

33 സെന്റീമീറ്റർ വണ്ണവും 10 വർഷം പഴക്കവുമുള്ള മരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. മരത്തിന്റെ മുകൾഭാഗം മുറിച്ച് നിലത്തിട്ട നിലയിലാണ്.

കല്ലാറിൽ പ്രവർത്തിക്കുന്ന ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് 150 മീറ്റർ മാത്രം അകലെയുള്ള കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന ചന്ദനമരമാണ് മുറിച്ച് കടത്തുവാൻ ശ്രമിച്ചത്.

മുകൾഭാഗം മുറിച്ചശേഷം അടിവശം മുറിക്കുവാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്തുള്ള വഴിയിലൂടെ വാഹനങ്ങൾ കടന്നുപോയതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരം പുലർന്നതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കെ.എസ്.ഇ.ബി.യുടെ ഡാം സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

കെ.എസ്.ഇ.ബി. സെക്യൂരിറ്റി ജീവനക്കാർ വിഷയം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടുകൂടിയാണ് ചിന്നാർ ഫോറസ്റ്റ് സെക്ഷനിൽനിന്നും ഉദ്യോഗസ്ഥർ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img