ന്യൂഡല്‍ഹി: അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് റേഞ്ചറെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് ഇയാളെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തിരുന്നു. 182 ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി കെ സിങ്ങിനെയാണ് ഏപ്രില്‍ 23 ന് ഫിറോസ്പുര്‍ അതിര്‍ത്തിക്കു സമീപത്തുനിന്നും പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായുള്ള ചർച്ചകൾ തുടരുകയാണ്.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ശനിയാഴ്ച വൈകിട്ട് നിര്‍ണായക കൂടിക്കാഴ്ച നടത്തി.
ഭീകരാക്രമണത്തിന് ശേഷം ഇരുവരും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.