ഒറ്റയ്ക്ക് നടക്കാൻ പോലും ഭയക്കണം…. അയർലൻഡിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കുനേരെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു: ആശങ്കയിൽ ഇന്ത്യൻ സമൂഹം

ഇന്ത്യൻസമൂഹത്തെ ലക്ഷ്യമിട്ട്
അയർലണ്ടിൽ ഉടനീളം സംഭവങ്ങൾ അരങ്ങേറുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. നിരവധി അതിക്രമ സംഭവങ്ങളാണ് കഴിഞ്ഞ നാളുകളിൽ അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ നടത്തുന്ന അക്രമണങ്ങളിൽ മലയാളി സമൂഹം ആശങ്കയിലാണ്.

കഴിഞ്ഞ ആഴ്ച ലൂക്കനിൽ മലയാളികളായ ആരോഗ്യപ്രവർത്തകരെ ഒരുകൂട്ടം കൗമാരക്കാർ ആക്രമിച്ചിരുന്നു. അക്രമികൾ സ്ത്രീയുടെ നേരെ ഗ്ലാസ് കുപ്പി എറിഞ്ഞു.

ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം, വൈകുന്നേരം എത്തിയ ഇവരെ ഇ-സ്കൂട്ടറിൽ രണ്ട് കൗമാരക്കാർ ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.

ഇത്തരം അതിക്രമങ്ങൾ അടിസ്ഥാന സുരക്ഷിതത്വബോധത്തെ ഇല്ലാതാക്കുകയാണ്.
സമാനമായ സംഭവങ്ങൾ അയർലണ്ടിൽ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളും കൗമാരക്കാരും ഉൾപ്പെടുള്ളവരാണ് ഇത്തരം അതിക്രമങ്ങൾ നടത്തുന്നത് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്.

ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ഇന്ത്യൻ പൗരന്മാരെ ഒരു കൂട്ടം കൗമാരക്കാർ ഉപദ്രവിച്ച വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു . അക്രമിസംഘം അവരുടെ ക്രിക്കറ്റ് ഉപകരണങ്ങൾ നശിപ്പിക്കുകയും മൈതാനത്ത് മൂത്രമൊഴിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ഒരു പുരുഷനെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും പിന്നിൽ നിന്ന് ചവിട്ടുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ, കൗമാരക്കാർ ദമ്പതികൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. വടികളും കല്ലുകളും ഉപയോഗിച്ച് അവരെ എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

20 വയസ്സിന് താഴെയുള്ള ഒരു ചെറിയ വിഭാഗം കൗമാരക്കാരാണ് പ്രധാനമായും ഇത്തരം ആക്രമണ സംഭവങ്ങൾക്ക് പിന്നിൽ.

ഒറ്റയ്ക്ക് നടക്കാനോ, വ്യായാമം ചെയ്യാനോ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനോ പോലും ആളുകൾ ഭയപ്പെടുന്നു. പ്രശ്‌നങ്ങൾ ജനങ്ങൾ ഗാർഡയെ അറിയിച്ചിട്ടുണ്ട്, പട്രോളിംഗ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. പ്രാദേശിക ടിഡിമാർ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

Related Articles

Popular Categories

spot_imgspot_img