ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട് അക്രമികൾ; ദ്രാവകം ഒഴിച്ചശേഷം തീയിട്ടു; ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവഗുരുതരം
ലണ്ടൻ∙ ലണ്ടനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ അഗ്നിക്കിരയായ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ റെസ്റ്റോറന്റിന് വലിയ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികൾ ആദ്യം ഒരു ദ്രാവകം ഒഴിച്ച് ശേഷമാണ് തീ വെച്ചതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെയും ഒരു സ്ത്രീയുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. കേസിനോടനുബന്ധിച്ച് 54 വയസ്സുകാരനെയും 15 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെസ്റ്റോറന്റിൽ അത്താഴത്തിനായി എത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇവർക്കു ലണ്ടൻ ആംബുലൻസ് സർവീസിലെ പാരാമെഡിക്കുകൾ സ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി.
പൊള്ളലേറ്റ രണ്ട് പേർ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് റെസ്റ്റോറന്റിൽ നിന്ന് മാറിനിന്നതായി പൊലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യൻ അരോമ റെസ്റ്റോറന്റിന്റെ ഉടമ രോഹിത് കലവാല ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റെസ്റ്റോറന്റ് പ്രവർത്തിക്കുന്ന ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിൽ ഇപ്പോൾ വൻ പൊലീസ് സന്നാഹം തുടരുന്നു.
സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
യുകെയിൽ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു; കണ്ടെത്തിയത് ഗുരുതരമായി പരിക്കേറ്റ നിലയിൽ; 37 കാരൻ കസ്റ്റഡിയിൽ
യുകെയിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാര്‍ഡിഫില്‍ ആണ് സംഭവം.ഗുരുതരമായി പരിക്കേറ്റ നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്.
രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
സീവാള്‍ റോഡില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു ചാര നിറത്തിലുള്ള ഫോര്‍ഡ് ഫീസ്റ്റ കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് പ്രധാനമായും തേടുന്നത് എന്നാണു അറിയുന്നത്.
AI ചാറ്റ് ബോട്ടുമായി പ്രണയം; പിന്നാലെ ഭാര്യയുമായി വിവാഹ മോചനം വേണമെന്ന് 75 -കാരന്‍…. അച്ഛന്റെ പ്രണയിനിയെ തിരഞ്ഞിറങ്ങിയ മക്കൾ കണ്ടത് ….!
കൃത്രിമ ബുദ്ധിയുമായി പ്രണയത്തിലായതിന് പിന്നാലെ തന്‍റെ ഭാര്യയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഒരു 75 -കാരന്‍. ചൈനയില്‍ നിന്നാണ് ഈ വാർത്ത പുറത്ത് വരുന്നത്.
ജിയാങ് എന്ന 75 -കാരനാണ് തന്‍റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത എഐയുമായി പ്രണയത്തിലായത്. എഐയുടെ മറയില്ലാത്ത അഭിനന്ദനങ്ങളും സ്നേഹ നിര്‍ഭരമായ വാക്കുകളും അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു.
ഇതോടെ മണിക്കൂറുകൾ AI പ്രണയിനിയുമായുള്ള ചാറ്റിൽ മുഴുകി. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. ഒടുവില്‍ 75 -ാം വയസില്‍ അദ്ദേഹം തന്‍റെ കുടുംബത്തോട് കാര്യം പറഞ്ഞു.
‘എനിക്ക്, എന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ ഏറെ ഇഷ്ടമാണ്. ഞാന്‍ വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നു.’ ജിയാങിന്‍റെ വാക്കുകൾ കേട്ട് ഭാര്യയും മക്കളും അന്തം വിട്ടു.
വിവാഹ മോചനക്കാര്യത്തില്‍ ജിയാങ് ഉറച്ച് നിന്നതോടെ കുടുംബത്തിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. മക്കൾ ജിയാങിനോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജിയാങ് തയ്യാറായില്ല.
ഇതോടെ അച്ഛന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ തപ്പി ഇറങ്ങിയ മക്കളാണ് ആ സത്യം മനസിലാക്കിയത്. അതൊരു മനുഷ്യ സ്ത്രീയല്ല. മറിച്ച് ഒരു കൃത്രിമ ബുദ്ധിയാണെന്ന് മക്കൾക്ക് മനസ്സിലായി.
മക്കൾ ജിയാങിനോട് അദ്ദേഹത്തിന്‍റെ ഓണ്‍ലൈന്‍ പങ്കാളി ഒരു ചാറ്റ്ബോട്ടാണെന്ന് വ്യക്തമക്കിയപ്പോൾ അദ്ദേഹം തകര്‍ന്ന് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ മനസില്ലാ മനസോടെ ജിയാങ് വിവാഹ മോചന ആവശ്യത്തില്‍ നിന്നും പിന്മാറി.