ഗ്ലോസ്റ്ററില്‍ മലയാളിയായ നഴ്സിന്റെ വീടിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിക്ക് ശേഷം ഏകദേശം രണ്ടേകാല്‍ മണിയോടെ ആന്റണിയെന്ന മലയാളി നഴ്സിന്റെ വീട്ടില്‍ എത്തിയ അക്രമികള്‍ എത്തിയത്.
കേവലം ഒരു മിനിറ്റ് സമയം കൊണ്ട് ഭീകരാക്രമണം പോലെയുള്ള മിന്നല്‍ ആക്രമണമാണ് സംഘം നടത്തിയത് എന്നാണ് അറിയുന്നത്. വീട്ടില്‍ ആന്റണിയുടെ കുട്ടികളും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്.
മൊബൈൽ അലെർട്ടിലൂടെ വിവരം അറിഞ്ഞ ആന്റണി ഉടനടി വീട്ടിൽ എത്തിയെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. അക്രമത്തില്‍ ഉണ്ടായ നാശനഷ്ടത്തിന്റെ കണക്ക് ഇന്‍ഷുറന്‍സ് കമ്പനി രേഖപെടുത്തുന്നതേയുള്ളൂ.
അക്രമികള്‍ 2.16 മുതല്‍ 2.17 വരെയുള്ള സമയത്തിനുള്ളില്‍ നടത്തിയ അക്രമത്തിനു ശേഷം രക്ഷപെട്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു മൈല്‍ ദൂരത്തോളം ഉള്ള റോഡിലെ വിവിധ കടകളിലും വീടുകളിലും ഉള്ള 13 ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
അക്രമികളുടെ വ്യക്തമല്ലെങ്കിലും അടുത്തിടെ നടന്ന ചില സംഭവവികാസങ്ങളുമായി ഇതിന് ബന്ധമുള്ളതായി സംശയമുണ്ടെന്ന് പറയപ്പെടുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആന്റണി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.