web analytics

ചിലര്‍ക്ക് ഏഴരശനി, ചിലര്‍ക്ക് കണ്ടകശനി; മഹാശനിമാറ്റത്തിന് ഇനി മൂന്നുനാൾ; സൂക്ഷിക്കേണ്ടവർ

മാര്‍ച്ച് 29ന് മഹാശനിമാറ്റം സംഭവിയ്ക്കുകയാണ്. ഇതുവരെ കുംഭം രാശിയില്‍ ആയിരുന്നു ശനി. സൂര്യനില്‍ നിന്ന് ഏറ്റവും അകലെയാണ് ശനിയുടെ സ്ഥാനം. ജ്യോതിഷപ്രകാരം 30 വര്‍ഷമെടുത്താണ് സൂര്യനെ ഇത് വലം വയ്ക്കുന്നത്.

കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്ക് ശനി മാറുകയാണ്. ഇത് ചിലര്‍ക്ക് ആശ്വാസവും ചിലര്‍ക്ക് ദോഷവും നൽകും. ചിലര്‍ക്ക് ഏഴരശനി, ചിലര്‍ക്ക് കണ്ടകശനി തുടങ്ങുന്നു.

എന്നാല്‍ ഏത് രാശിപ്പകര്‍ച്ചയാണെങ്കിലും നാമജപാദി കാര്യങ്ങള്‍ കൊണ്ട് ദുരിതങ്ങളില്‍ നിന്ന് മോചനം കിട്ടുമെന്നാണ് പറയുന്നത്. ശനിദേവനെ പ്രസാദിപ്പിയ്ക്കാന്‍ ഉള്ള വഴിപാടുകള്‍ ചെയ്യാം. മഹാദേവ, ശാസ്താ, ഗണപതി, ആഞ്ജനേയ ഭജനവും ക്ഷേത്രദര്‍ശനവും പ്രധാനമാണ്.

മേടക്കൂറുകാര്‍ക്ക്

മേടക്കൂറുകാര്‍ക്ക് (അശ്വതി, ഭരണി, കാർത്തിക ¼)ഏഴരശനിയാണ് വരുന്നത്. ഇവര്‍ ശനിപ്രീതി വരുത്തണം. ജന്മശനി വരുമ്പോള്‍ രോഗ സാധ്യതകളുണ്ട്. ഇവര്‍ ചെയ്യേണ്ടത് ശനിയാഴ്ച ശാസ്താവിനേയും ശിവനേയും തൊഴണം. നമശിവായ ജപിയ്ക്കാം. ഗണപതിയേയും ഹനുമാന്‍ സ്വാമിയേയും പ്രസാദിപ്പിയ്ക്കാം. അയ്യപ്പനേയും മനസുരുകി പ്രാര്‍ത്ഥിയ്ക്കാം.

ഇടവക്കൂറുകാര്‍ക്ക്

ഇടവക്കൂറുകാര്‍ക്ക് (കാർത്തിക ¾, രോഹിണി, മകയിരം ½) ഇതുവരെ ഉണ്ടായ ദുരിതങ്ങള്‍ മാറുന്നു. ഇവര്‍ക്ക് ആശ്വാസത്തിന്റെ കാലഘട്ടമാണ്. ഇവര്‍ക്ക് കണ്ടകശനിയുടെ ഉപദ്രവം മാറുകയാണ്. ഇങ്ങനെയാണെങ്കിലും 11-ാം മിടത്തില്‍ ശനിയാണ്. പ്രാര്‍ത്ഥനകള്‍ കുറയ്ക്കരുത്. മീനത്തിലെ ശനിയ്ക്ക് അഞ്ചാംഭാവത്തിലേക്ക് ദൃഷ്ടിയുണ്ട് ഇത് സന്താനങ്ങള്‍ക്കു ചെറിയ ദുരിതമുണ്ടാക്കാം.

മിഥുനക്കൂറുകാര്‍ക്ക്

മിഥുനക്കൂറുകാര്‍ക്ക് (മകയിരം ½, തിരുവാതിര, പുണർതം ¾) ഒന്‍പതിലെ ശനി പത്തിലേക്കു വരികയാണ്. ഇത് കണ്ടകശനിയാണ്. ഇവര്‍ തൊഴില്‍ മേഖലയില്‍ ശ്രദ്ധിയ്ക്കണം. തൊഴില്‍ സ്ഥലത്ത് ദുരിതങ്ങളും ശത്രുഭീതിയും ഉണ്ടായേക്കാം. പത്താംഭാഗം എപ്പോഴും കര്‍മസ്ഥാനമാണ്. സാമ്പത്തികകാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.ഇതിനും ശനിയാഴ്ച ശാസ്താഭജനം, ശബരിമല ദര്‍ശനം, ഗണപതി, ശനീശ്വര, ഹനുമാന്‍ ഭജനം പ്രധാനം.

കര്‍ക്കിടക്കൂറുകാര്‍ക്ക്

കര്‍ക്കിടക്കൂറുകാര്‍ക്ക് (പുണർതം ¼, പൂയം, ആയില്യം) അഷ്ടമത്തിലെ ശനി ഒന്‍പതിലേക്ക് വരുന്ന കാലമാണ്. ഇത് വളരെ അനുകൂലമാണെന്ന് ഒരു പരിധിവരെ എന്നു പറയാം. ദുരിതങ്ങള്‍ക്ക് ആശ്വാസം ലഭിയ്ക്കും. വ്യാഴപ്പകര്‍ച്ചയില്‍ ചെറിയ ദുരിതമാണെങ്കിലും ശനിപ്പകര്‍ച്ച കൊണ്ട് ജീവിതത്തിൽ ഗുണമുണ്ടാകും. എന്നാല്‍ സഹോദരങ്ങള്‍ക്ക് ദോഷം വരാം.

ചിങ്ങക്കൂറുകാര്‍ക്ക്

ചിങ്ങക്കൂറുകാര്‍ക്ക് (മകം, പൂരം, ഉത്രം ¼) ഇതുവരെ കണ്ടകശനിയായിരുന്നു. ഇവര്‍ക്ക് ഇതില്‍ നിന്ന് മാറ്റം വരികയാണ്. വളരെ ആശ്വാസകരമാണ് ഇത്. ശനി അഷ്ടമത്തിലേക്ക് മാറുന്നു. കണ്ടകശനിയുടെ ദുരിതം മാറി കാര്യതടസം മാറും, വസ്തുവില്‍പ്പനയ്‌ക്കോ വീടിനോ വിവാഹത്തിനോ തടസം വന്നവര്‍ക്കെല്ലാം ഗുണമുണ്ടാകും.

കന്നിക്കൂറുകാര്‍ക്ക്

കന്നിക്കൂറുകാര്‍ക്ക് (ഉത്രം ¾, അത്തം, ചിത്തിര ½)ആറില്‍ ആറിലെ ശനി ഏഴിലേക്ക് പോകും. ഇത് കണ്ടകശനിയാണ്. കുടുംബബന്ധങ്ങളെ വളരെ അധികം സൂക്ഷിയ്ക്കുക. ദാമ്പത്യത്തിലും അതീവ ശ്രദ്ധ വേണം. കാര്യതടസമുണ്ടാകും, ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകും. ദൂരയാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിയ്ക്കുക. ഈ കാലത്ത് ശബരിമല ദര്‍ശനം നടത്തുക. ഇതല്ലെങ്കില്‍ മുദ്ര നിറച്ചു നല്‍കാം. ശനിയാഴ്ച ശാസ്താവിനെ പ്രാര്‍ത്ഥിയ്ക്കുക.

തുലാക്കൂറുകാര്‍ക്ക്

തുലാക്കൂറുകാര്‍ക്ക് (ചിത്തിര ½, ചോതി, വിശാഖം ¾) അഞ്ചിലെ ശനി ആറിലേക്ക് മാറും. ഇത് അനുകൂലമാണ്. അടുത്ത രണ്ടരവര്‍ഷക്കാലം ഇത് തന്നെയാണ് ഫലം. ഇവര്‍ക്ക് ഇതുവരെയുള്ള കാര്യതടസം മാറിക്കിട്ടും. തൊഴില്‍, വിവാഹ, കാര്യസാധ്യപരമായ ഗുണങ്ങളുണ്ടാകും. ശത്രുദോഷം മാറും. മിത്രങ്ങളുണ്ടാകും. നല്ല കാലഘട്ടത്തിലേക്ക് മാറാൻ സാധിയ്ക്കും.

വൃശ്ചികക്കൂറുകാര്‍ക്ക്

വൃശ്ചികക്കൂറുകാര്‍ക്ക് (വിശാഖം ¼, അനിഴം, തൃക്കേട്ട)നിലവില്‍ കണ്ടകശനിയാണ്. ഇതില്‍ നിന്നും നല്ല മാറ്റമുണ്ടാകും. നല്ല സമയമുണ്ടാകും. കണ്ടകശനിക്കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ക്ക് മാറും. എന്നാല്‍ മനക്ലേശവും സന്താനങ്ങള്‍ക്ക് ചില്ലറ പ്രശ്‌നവുമുണ്ടാകും. ഇത് പ്രാര്‍ത്ഥനകളോടെ നേരിടണം. ഗണപതി, മഹാദേവ സ്തുതി ഗുണം നല്‍കും.

ധനുക്കൂറുകാര്‍ക്ക്

ധനുക്കൂറുകാര്‍ക്ക് (മൂലം, പൂരാടം, ഉത്രാടം ¼) കണ്ടക ശനി വരുന്നുണ്ട്. ഇത് നാലാംഭാവത്തിലായത് കൊണ്ട് തന്നെ ശ്രദ്ധിയ്ക്കുക. മാതാവിന് അസുഖസാധ്യത, വാഹനാപകടം, കുടുംബപ്രശ്‌നം, മനസമാധാനക്കേട്, വിദ്യാഭ്യാസത്തില്‍ പ്രശ്‌നം എന്നിവ കാണുന്നു. ഇവര്‍ നിര്‍ബന്ധമായും ഗണപതിയേയും മഹാദേവനേയും ആഞ്ജനേയനേയും പ്രാര്‍ത്ഥിയ്ക്കുക. ഹനുമാന്‍ ചാലിസ ചൊല്ലുന്നത് നല്ലതാണ്. ​

മകരക്കൂറുകാര്‍ക്ക്

മകരക്കൂറുകാര്‍ക്ക് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) കഴിഞ്ഞ ഏഴര വര്‍ഷമായി ഏഴര ശനിയിലൂടെ കടന്നു പോകുകയാണ്. ഇവര്‍ക്കുണ്ടാകുന്ന ക്ലേശങ്ങളില്‍ നിന്നും വളരെ ഏറെ സമാധാനം ലഭിയ്ക്കും. വ്യാഴപ്പകര്‍ച്ച വരുമ്പോള്‍ ചെറിയ ദുരിതങ്ങളും ഉണ്ടാകാം. കൂടപ്പിറപ്പുകള്‍ക്ക് ദുരിതസാധ്യതയുള്ളതിനാല്‍ മഹാദേവനെ പ്രാര്‍ത്ഥിക്കണം.

കുംഭക്കൂറുകാര്‍ക്ക്

കുംഭക്കൂറുകാര്‍ക്ക് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) കഴിഞ്ഞ ജന്മശനിയുടെ ആദ്യ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇവര്‍ക്ക് രോഗങ്ങള്‍ വന്ന കാലഘട്ടവും അലസതയും ഉള്ള കാലമായിരുന്നു കഴിഞ്ഞ് ക. ഇതില്‍ നിന്നും മോചനം ലഭിയ്ക്കും. ഏറെ ഗുണകരമായ അവസ്ഥയാണ് ഇനി വരുന്നത്. രണ്ടിലെ ശനിയായത് കൊണ്ട് ധനച്ചെലവുണ്ടാകും. ദുര്‍ച്ചിലവുണ്ടാകും, കൃഷ്ണ, വിഷ്ണു, ഗണപതി, മഹാദേവ ഭജനം നല്ലതാണ്.

മീനക്കൂറുകാര്‍ക്ക്

മീനക്കൂറുകാര്‍ക്ക് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) ജന്മശനിയിലേക്കാണ് ഇവർ വരുന്നത്. ചെറിയ രീതിയിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ കാര്യതടസമുണ്ടാകാം. എന്നാലും ഇവര്‍ക്ക് മഹാദേവ ഭജനം, അയ്യപ്പ ഭജനം എന്നിവ ഏറെ നല്ലതാണ്. ജന്മശനിയുടെ കഷ്ടതയില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്. ദുഷ്ടന്മാരെ മാത്രമേ ശനി ഉപദ്രവിയ്ക്കൂയെന്ന് പറയാം. എന്നാല്‍ നമ്മുടെ പ്രവൃത്തി, മനസ് എന്നിവ നന്മ നിറഞ്ഞതായാല്‍, പ്രാര്‍ത്ഥനകളിലൂടെ രക്ഷ നേടാം.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img