മഞ്ചേശ്വരം എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ക്വാർട്ടേഴ്‌സിനുള്ളിലാണ് മധുസൂദനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ് ഇദ്ദേഹം.
അതേസമയം ആത്മഹത്യയ്‌ക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറത്ത് 21 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം കോവൂരിൽ 21കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോക്കൂർ തെക്കുമുറി വാളത്ത് വളപ്പിൽ രവീന്ദ്രന്റെ മകൾ കാവ്യ (21)യെ തൂങ്ങിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച കാവ്യയെ ഏറെ നേരം പുറത്തുകാണാനായില്ല. പിന്നാലെ വീട്ടുകാർ പരിശോധിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.
ഉടൻ തന്നെ യുവതിയെ ചങ്ങരംകുളത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് ലോജിസ്റ്റിക്സ് പഠനം നടത്തുന്ന വിദ്യാർത്ഥിനിയായിരുന്നു കാവ്യ. രണ്ടാഴ്ച മുൻപാണ് വീട്ടിലെത്തിയത്.
മൃതദേഹം ആദ്യം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. തുടർന്ന് എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ബിന്ദു. സഹോദരൻ: ഋതിക്.
Summary: An Assistant Sub-Inspector (ASI) was found hanging dead. The deceased has been identified as 50-year-old Madhusoodanan from Kuttikol, who was serving at Manjeshwaram Police Station.