തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടറെ പിടികൂടി. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെ (35) ആണ് പിടികൂടിയത്. 2.08 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.
ഷാഡോ പൊലീസും കരമന പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11ന് കൈമനത്ത് എത്തി. തുടർന്ന് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കരമന എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. ജസീമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരിവസ്തുക്കള്‍ വിറ്റ പണം കൊണ്ട് ടിപ്പര്‍ വാങ്ങി; ലഹരിക്കേസ് പ്രതിയുടെ വാഹനം കണ്ടുകെട്ടി
കോഴിക്കോട്: ലഹരിവസ്തുക്കള്‍ വിറ്റ് പണം കൊണ്ട് വാങ്ങിയ പണം കൊണ്ട് വാങ്ങിയ വാഹനം പോലീസ് കണ്ടുക്കെട്ടി. ലഹരിക്കേസിലെ പ്രതിയായ മലപ്പുറം വാഴയൂര്‍ സ്വദേശി അബിന്‍ (29)ന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. 2024 ജൂണിലാണ് ഇയാൾ പിടിയിലായത്.
പതിമംഗലത്ത് കുന്ദമംഗലം പൊലീസും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ 141.88ഗ്രാം എംഡിഎംഎയുമായി അബിന്‍ ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയിരുന്നത്. ഈ കേസിലാണ് അബിന്റെ പേരിലുള്ള ടിപ്പര്‍ലോറി കുന്ദമംഗലം പൊലീസ് കണ്ടുകെട്ടിയത്.