അമേരിക്കൻ മുൻ പ്രസിഡൻ്റും നിലവിൽ പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെയുള്ള രണ്ടാം വധശ്രമത്തെ തുടർന്ന് ഇലോൺ മസ്കിൻ്റെ ട്വീറ്റ് വിവാദത്തിലായി. പ്രസിഡൻ്റ് ജോ ബൈഡനെയും എതിർ സ്ഥാനാർഥി കമലാ ഹാരിസിനെയും വധിക്കാൻ ആരും ശ്രമിക്കുന്നില്ല” എന്നായിരുന്നു ട്വീറ്റ്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഇലോൺ മസ്ക് ട്രീറ്റ് ഡിലീറ്റ് ചെയ്തു. Assassination Attempt Against Trump; Protests ignite over Elon Musk’s tweet
ഇതിനിടെ ട്രംപിനെ വധിക്കാൻ ശ്രമിച്ച 58 കാരനായ റയൽ റൗത്തിന്നെ ഫ്ലോറിഡയിലെ കോടതിയിൽ വിചാരണക്കായി ഹാജരാക്കി. ഇയാൾ ക്രമിനൽ പശ്ചാത്തലമുള്ളയാളാണ്. അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചതിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസ്.