ചർച്ച വീണ്ടും പരാജയം; ആശമാർ നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. വിഷയം യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന നിലപാടിലാണ് ആശാ വർക്കർമാർ.

മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു. എന്നാല്‍, എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലും മന്ത്രി ഇത് ആവര്‍ത്തിച്ചു. 2006 ല്‍ നിശ്ചയിച്ച ഇന്‍സെന്റീവ് കൂട്ടാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മന്ത്രി വീണ ജോർജ് വിശദീകരിച്ചു.

ചർച്ച പരാജയപ്പെട്ടതോടെ നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് ആശാ വർക്കർമാർ അറിയിച്ചു. എം എം ബിന്ദു, തങ്കമണി എന്നിവര്‍ നാളെ മുന്‍ നിശ്ചയിച്ച പ്രകാരം നിരാഹാരം ആരംഭിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു.

സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി ആവര്‍ത്തിച്ചതായും സമരക്കാർ പറഞ്ഞു. ചര്‍ച്ചയ്ക്ക് പിന്നാലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാവർക്കർമാരുടെ പ്രതിഷേധവും എംജി റോഡില്‍ പ്രകടനവും നടത്തി. ആരോഗ്യ മന്ത്രിക്ക് എതിരെയും പ്രതിഷേധം നടന്നു.

spot_imgspot_img
spot_imgspot_img

Latest news

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

287ദി​വസത്തെ ബഹിരാകാശ ജീവിതം, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ...

Other news

വേനൽമഴ ഇന്നും കനക്കും; ഇടിമിന്നൽ ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാനൊരുങ്ങി ട്രംപ് ഭരണകൂടം: കാരണം ഇതാണ്….

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാന്‍ ട്രംപ് ഭരണകൂടം. ഏജന്‍സിക്ക് നല്‍കുന്ന തുക...

22 വർഷം മുമ്പ് എന്റെ വീട് അപ്പൂന്റേം സിനിമ ഇറങ്ങിയപ്പോൾ മലയാളികൾ ചോദിച്ചു അങ്ങനെ ഒക്കെ സംഭവിക്കുമോ എന്ന്…

കണ്ണൂർ: നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ പന്ത്രണ്ടുവയസുള്ള കുട്ടി കിണറ്റിലിട്ടു...

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്ക് വേണ്ടി ഉഷഃപൂജ നടത്തി ഇച്ചാക്കയുടെ സ്വന്തം ലാലു

ശബരിമല: നടൻ മോഹൻലാൽ ശബരിമല ദർശനം നടത്തി. മമ്മൂട്ടിയുടെ പേരിൽ ഉഷ:പൂജ...

വിദ്വേഷ പരാമര്‍ശം; എം ജെ ഫ്രാന്‍സിസിനെ പുറത്താക്കി സിപിഐഎം

കൊച്ചി: വിദ്വേഷ പരാമര്‍ശത്തില്‍ സിപിഐഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മൂവാറ്റുപുഴ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!