കോടികളുടെ ധൂർത്ത്; പിന്നാലെയുണ്ട് ആശമാർ; കാസർകോട് മുതൽ തിരുവനന്തപുരം വരെ സമര യാത്ര

തിരുവനന്തപുരം: കോടികൾ മുടക്കി സർക്കാരിന്റെ നാലാം വാർഷികം ആഘോഷമാക്കുന്ന സർക്കാരിനെതിരെ ആശവർക്കർമാർ. തങ്ങളുടെ ചെറിയ വേതന വർദ്ധന ആവശ്യം പോലും പരിഗണിക്കാതെ സർക്കാർ നടത്തുന്ന കോടികളുടെ ധൂർത്തിനെതിരെ സംസ്ഥാന വ്യാപകമായി രാപ്പകൽ സമരയാത്ര നടത്താനാണ് തീരുമാനം.

മുഖ്യമന്ത്രി ആഘോഷം തുടങ്ങിയതു പോലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ആശമാരും സമര യാത്ര നടത്തുന്നത്.

മേയ് അഞ്ചു മുതൽ ജൂൺ പതിനേഴ് വരെയാ ആശമാരുടെ സമര യാത്ര തീരുമാനിച്ചിരിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദുവാണ് സമരയാത്രയുടെ ക്യാപ്റ്റൻ.

തൊഴിലാളി ദിനമായ മേയ് ഒന്നിന് സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് നടക്കും. എല്ലാ ജില്ലകളിലും ആശമാർ യാത്ര ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒരു ജില്ലയിലെ യാത്ര പൂർത്തിയാക്കാനാണ് തീരുമാനം.

രാപ്പകൽ സമരമായതിനാൽ തെരുവുകളിൽ തന്നെ അന്തിയുറങ്ങിയാകും യാത്ര നടത്തുക. 45- ദിവസം നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 17-ന് സെക്രട്ടേറിയറ്റിന് മുമ്പിൽ സമാപിക്കും.

അന്ന് കേരളത്തിലെ മുഴുവൻ ആശമാരേയും സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിക്കുമെന്നാണ് പ്രഖ്യാപനം.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

Related Articles

Popular Categories

spot_imgspot_img