ഉടുമ്പൻചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ജീവനക്കാർ രാജാക്കാട് വട്ടക്കണ്ണി പാറയിൽ നടത്തിയ പരിശോധനയിൽ ഉടുമ്പൻചോല വില്ലേജിൽ വട്ടക്കണ്ണിപാറ കൊല്ലപ്പള്ളി വീട്ടിൽ അജിമോനെ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. Arrested with 50 bottles of Indian-made foreign liquor kept for sale
പെരുന്നാൾ സീസൺ ലക്ഷ്യമിട്ട് രാജാക്കാട് ബവ്കോ ഷോപ്പിൽ നിന്നും വാങ്ങി വച്ചതാണ് മദ്യം. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ എ. ഇ. ഐ. ജെ. പ്രകാശ് , പ്രിവൻ്റീവ് ഓഫീസർ കെ. എസ്. അസീസ് , പി.ടി.സിജു ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ അനൂപ്.കെ.എസ്, ലിജോ ജോസഫ് സിവിൽ എക്സൈസ് ഓഫീസർ അരുൺ മുരളീധരൻ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ഷിബു ജോസഫ് ,വനിതാ സിവിൽ എക്സൈസ് ഓഫീസർ മായ. എസ്. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അജി മോനെ റിമാൻഡ് ചെയ്തു.