ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവിസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പിന്റെ ഉത്തരവിറങ്ങി.Arjun’s wife, who went missing in a landslide in Shirur, was given a job in a cooperative bank
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണു നിയമനം നൽകുന്നത്.