അർജന്റീനയ്ക്കും ബ്രസീലിനും തോൽവി
ക്വിറ്റ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ രണ്ട് മഹാശക്തികൾക്ക് നിരാശാജനക തോൽവിയായിരുന്നു കഴിഞ്ഞ ദിവസം.
നിലവിലെ ലോകചാംപ്യന്മാരായ അർജന്റീന ഇക്വഡോറിനോട് 1-0ന് തോൽക്കുകയും, മുൻ ചാംപ്യന്മാരായ ബ്രസീൽ ബൊളീവിയയ്‌ക്കെതിരെ 1-0ന് കീഴടങ്ങുകയും ചെയ്തു.
സൂപ്പർതാരം ലയണൽ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അർജന്റീനയ്‌ക്കെതിരെ ആതിഥേയരായ ഇക്വഡോറിനായിരുന്നു മത്സരത്തിൽ ആധിപത്യം.
31-ാം മിനിറ്റിൽ അർജന്റീന പ്രതിരോധനിര താരം നിക്കോളോസ് ഓട്ടമെൻഡി ചുവപ്പ് കാർഡുമായി പുറത്തായത് അർജന്റീനയ്ക്ക് തിരിച്ചടിയായി. 50-ാം മിനിറ്റിൽ ഇക്വഡോറിന്റെ മൊയ്‌സെസ് കസെയ്‌ഡോയും ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ, ഇരു ടീമിലും പത്ത് പേർ വീതമായി ചുരുങ്ങി.
അർജന്റീന – ഇക്വഡോർ
ലയണൽ മെസിയുടെ അഭാവത്തിൽ കളിച്ച അർജന്റീനയ്ക്കെതിരെ ഇക്വഡോർ ശക്തമായ ആധിപത്യം പുലർത്തി.
31-ാം മിനിറ്റ്: പ്രതിരോധ താരം നിക്കോളാസ് ഓട്ടമെൻഡി ചുവപ്പ് കാർഡ് കണ്ടതോടെ അർജന്റീന 10 പേരായി.
50-ാം മിനിറ്റ്: ഇക്വഡോറിന്റെ മൊയ്‌സെസ് കസെയ്‌ഡോയും പുറത്തായത് കളി 10-10 ആയി.
വിജയഗോൾ: എൻനർ വലെൻസിയ നേടിയ പെനാൽറ്റി (1-0).
തോൽവിയുണ്ടായെങ്കിലും അർജന്റീന ലാറ്റിനമേരിക്കൻ മേഖലയിൽ ഒന്നാമതായാണ് യോഗ്യത മത്സരങ്ങൾ പൂർത്തിയാക്കിയത്. ഇക്വഡോർ രണ്ടാമതായി. ഓട്ടമെൻഡിക്ക് ലഭിച്ച ചുവപ്പ് കാർഡ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അദ്ദേഹത്തെ പുറത്തിരുത്തും.
പരാജയപ്പെട്ടെങ്കിലും അർജന്റീന ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നും ഒന്നാമതായാണ് യോഗ്യത മത്സരങ്ങൾ അവസാനിപ്പിച്ചത്. ഇക്വഡോർ രണ്ടാം സ്ഥാനത്തുമാണ്.
ഓട്ടോമെൻഡി ചുവപ്പു കാർഡ് കണ്ട് പുരത്തായത് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയ്ക്ക് തിരിച്ചടിയാണ്. ചുവപ്പു കാർഡ് ലഭിച്ചതിനെത്തുടർന്ന് ഓട്ടോമെൻഡിക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും.
ബ്രസീൽ – ബൊളീവിയ
മറ്റൊരു മത്സരത്തിൽ മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനെ ബൊളീവിയ അട്ടിമറിച്ചു. മത്സരത്തിൽ ഏറ്റവും കൂടുതൽ തവണ പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു.
എന്നാൽ ഏറ്റവും കൂടുതൽ ഷോട്ടുകളുതിർത്തത് ബൊളീവിയയുമാണ്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മിഗ്വെൽ ടെർസെറോസ് നേടിയ പെനാൽറ്റി ഗോളാണ് ബൊളീവിയക്ക് ജയമൊരുക്കിയത്.
തോൽവിയോടെ ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. മറ്റൊരു മത്സരത്തിൽ കൊളംബിയ മൂന്നിനെതിരെ ആറ് ഗോളിന് വെനസ്വേലയെ തോൽപ്പിച്ചു.
ബൊളീവിയയ്ക്കെതിരെ പന്ത് കൈവശം വച്ചതിൽ ബ്രസീൽ മേൽക്കൈ പുലർത്തിയെങ്കിലും, അവസരങ്ങൾ ഗോൾ ആക്കാൻ അവർക്ക് കഴിഞ്ഞില്ല.
45+2 മിനിറ്റ്: മിഗ്വേൽ ടെർസെറോസ് പെനാൽറ്റി വഴി ബൊളീവിയയ്ക്ക് വിജയം സമ്മാനിച്ചു (1-0).
തോൽവിയോടെ ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വഴുതി വീണു.
കൊളംബിയ – വെനസ്വേല
മറ്റൊരു മത്സരത്തിൽ കൊളംബിയ, വെനസ്വേലയെ 6-3ന് തകർത്തു, അതോടെ പട്ടികയിൽ അവരുടെ സ്ഥാനം കൂടുതൽ ശക്തമായി.
വെനെസ്വേലയ്‌ക്കെതിരെ, കൊളംബിയക്ക്് വേണ്ടി ലൂയിസ് സുവാരസ് നാല് ഗോൾ നേടി യാറി മിന, ജോൺ കോർഡോബ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.
ടെലാസ്‌കോ സെഗോവിയ, ജോസഫ് മാർട്ടിനെസ്, സലോമൻ റോന്റോൺ എന്നിവരാണ് വെനെസ്വേലയ്ക്ക് വേണ്ടി ഗോളുകൾ മടക്കിയത്. തോൽവിയോടെ വെനെസ്വേല ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി.
കൊളംബിയ മൂന്നാം സ്ഥാനത്താണ്. ഉറുഗ്വെ നാലാം സ്ഥാനത്തായി. പര്വാഗെയാണ് ബ്രസീലിന് പിന്നിൽ ആറാം സ്ഥാനത്ത്. ആദ്യ ആറ് സ്ഥാനക്കാർക്കാണ് നേരിട്ട യോഗ്യത. ബൊളീവിയ, പ്ലേ ഓഫ് കളിക്കും. വെനെസ്വേലയ്ക്ക് പുറമെ പെറു, ചിലി എന്നിവരും പുറത്തായി.
English Summary:
In the South American World Cup qualifiers, Argentina lost 1-0 to Ecuador while Brazil fell to Bolivia. Despite defeat, Argentina tops the standings; Brazil slips to fifth.