എങ്ങും സോഷ്യൽ മീഡിയ വാഴുന്ന ഈ കാലത്ത് വിചിത്രമായ കാര്യങ്ങൾ ചെയ്ത് സ്വയം പ്രശസ്തരാകാൻ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട് . അത്തരത്തിൽ നിരവധിപേരുടെ വീഡിയോകൾ പലപ്പോഴും നമുക്ക് കാണാനാകും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്നത്തെ കാലത്ത് ആളുകൾ വ്യത്യസ്ത രീതികളിൽ മുടി സ്റ്റൈലിംഗ് ചെയ്യുന്നു.എന്നാൽ തന്റെ മുടിയിൽ അക്വേറിയം ഉണ്ടാക്കി വൈറലാകാൻ ശ്രമിക്കുകയാണ് ഈ യുവതി .
ഒരു സലൂണിൽ യുവതി കസേരയിൽ ഇരുന്ന് ഫോണിൽ കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ സമയം, സലൂണിലെ രണ്ട് ഹെയർ ആർട്ടിസ്റ്റുകൾ സ്ത്രീയുടെ മുടിയിൽ ജെല്ലി പുരട്ടി ഒരു പാത്രത്തിന്റെ ആകൃതി നൽകുന്നു. മാത്രമല്ല, അവർ അത് ഉണക്കി, എന്നിട്ട് വെള്ളം ചേർത്ത് അതിൽ കുറച്ച് സ്വർണ്ണ നിറമുള്ള ചെറു മത്സ്യങ്ങളെ വിടുന്നു. ഇതാണ് വീഡിയോ . ഈ സമയം, യുവതി ഫോണിലേക്ക് നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു. ഈ വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത് .
Read Also :തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുടുങ്ങി ; 12കാരന് ആശ്വാസമയത് ഫയർഫോഴ്സ്