ആപ്പിള്‍ ഫോണിലെ പുതിയ അപ്ഡേറ്റ് ഉപഭോക്താക്കൾക്ക് കൊടുത്തത് എട്ടിന്റെ പണി. ഐഒഎസ് 17.5 അപ്‌ഡേറ്റിന് ശേഷമാണ് പ്രശ്നം കണ്ടു തുടങ്ങുന്നതെന്ന് ആളുകൾ പറയുന്നു. ഈ അപ്ഡേറ്റ് നടത്തിയവരുടെയൊക്കെ റീസെന്റലി ഡെലീറ്റഡ് ഫോൾഡറിൽ പഴയ ചിത്രങ്ങൾ വീണ്ടും കയറിവന്നിരിക്കുകയാണ്. വർഷങ്ങള്‍ക്ക് മുൻപ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ റീസെന്റ്‌ലി ഡെലീറ്റഡ് ഫോള്‍ഡറില്‍ തിരിച്ചെത്തിയതോടെ ഉപഭോക്താക്കളെല്ലാം അമ്ബരന്നു. ഐഒഎസ് 18 അപ്ഡേറ്റ് അടുത്തമാസം അവതരിപ്പിക്കാനിരിക്കെയാണ് 17.5 ന്റെ ഈ പ്രശ്നം. ഇങ്ങന്നെകണ്ടുതുടങ്ങിയതോടെ നാം ഡിലീറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ആപ്പിള്‍ ഡിലീറ്റ് ചെയ്യുന്നില്ല എന്നും ആപ്പിള്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. വലിയ സുരക്ഷാ ആശങ്കയാണ് ഇത് ആളുകൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. റീസെന്റ്‌ലി ഡെലീറ്റഡ് എന്ന ഫോള്‍ഡറില്‍ അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളൊക്കെ കാണാനുള്ള ഫീച്ചർ ഐ ഫോണില്‍ ഉണ്ട്. 30 ദിവസങ്ങള്‍ക്ക് ശേഷം സ്ഥിരമായി ഡിലീറ്റ് ആയി പോകുന്ന തരത്തിലാണ് ആ ഫീച്ചറുള്ളത്.
Read also: ബഹിരാകാശത്ത് തീക്കളിയുമായി റഷ്യ….ഞെട്ടിത്തരിച്ച് ലോകം !