യുകെയിൽ മറ്റൊരു ദുഃഖവാർത്തകൂടി മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. സ്റ്റോക്ക് പോർട്ടിലെ ആദ്യകാല മലയാളികളിൽ ഒരാളായ ഷാജി എബ്രഹാം അന്തരിച്ചു. കുറച്ചുകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹത്തിന് 60 വയസ്സായിരുന്നു പ്രായം. Another Malayali passes away in the UK
2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന സാന്നിധ്യമായിരുന്നു.
സ്റ്റോക്ക് പോർട്ട് മലയാളികൾക്കിടയിലും സജീവ സാന്നിധ്യമായിരുന്നു ഷാജി.
കേരളത്തിൽ കട്ടപ്പന എടത്തൊട്ടിയിൽ ആണ് ഷാജിയുടെ സ്വദേശം. മിനി മാത്യു ആണ് ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. ഷാജിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ അറിവായി വരുന്നതെയുള്ളൂ.
കഴിഞ്ഞ ദിവസമാണ് മറ്റൊരു മലയായിയുടെ വിയോഗവാർത്ത യു കെ മലയാളികളെ തേടിയെത്തിയത്. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്.
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021ല്‍ ആണ് കുടുംബ സമേതം യുകെയില്‍ എത്തിയത്. ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആരവിനും ഒപ്പമായിരുന്നു അരുണ്‍ നോട്ടിംഗ്ഹാമില്‍ താമസിച്ചിരുന്നത്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങവേയാണ് ഇടിത്തീയായി റെക്ടല്‍ കാന്‍സര്‍ ബാധിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തില്‍ അഡ്മിറ്റ് ആയിരുന്നു.
അരുൺ രോഗബാധിതതായതോടെ, ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവന്‍ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനയ്ക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ആറുവയസ്സുകാരൻ ആരവ് ഏകമകനാണ്.