യുകെയിൽ ഒരു മലയാളി കൂടി കുഴഞ്ഞുവീണു മരിച്ചു…! നടുക്കമായി തുടരെയുള്ള മലയാളികളുടെ മരണങ്ങൾ

യുകെയിൽ നിന്നും വളരെ ദുഖകരമായ മറ്റൊരു മരണവാർത്ത കൂടി പുറത്തുവരികയാണ്. രണ്ടു വർഷം മുൻപ് ബെംഗളൂരുവിൽനിന്ന് ബ്രിട്ടനിലെത്തിയ സജി ചാക്കോ (52) ബ്രാഡ്‌ഫോർഡിൽ അന്തരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ലീഡ്‌സിലെ എൽജിഐ ഹോസ്പിറ്റലിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബ്രാഡ്‌ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ ജൂലി ബ്രാഡ്‌ഫോർഡ് ബിആർഐ ഹോസ്പിറ്റലിൽ നഴ്‌സാണ്. പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. സംസ്കാരം പിന്നീട്. സജി ചാക്കോയുടെ ആകസ്മിക നിര്യാണത്തിൽ ന്യൂസ്‌ 4 മീഡിയ ദുഃഖം രേഖപ്പെടുത്തുന്നു.

വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചു; സിഗരറ്റ് ​കൊണ്ട് പൊള്ളിച്ചു, മൂത്രം കുടിപ്പിച്ചു… തെറ്റിദ്ധാരയുടെ പേരിൽ കുട്ടികളോട് സമാനതകളില്ലാത്ത ക്രൂരത ..!

ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് ആൺകുട്ടികൾക്ക് ക്രൂരമർദ്ദനം. ഒരു സംഘം അക്രമികൾ കുട്ടികളെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഇതിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

കുട്ടികളെ കത്തുന്ന സിഗരറ്റ് കുറ്റികൾ കൊണ്ട് കുത്തുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒഡിഷയിലെ പുരി ജില്ലയിലെ ബലംഗ പൊലീസ് സ്റ്റേഷന് കീഴിലുള്ള കോട്കോസാങ് ഗ്രാമത്തിലാണ് സംഭവം.

ഗ്രാമമേളയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ഇരകളിൽ ഒരാളുടെ പിതാവ് പറഞ്ഞു. ഗ്രാമങ്ങൾക്കിടയിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട്, അവർ കുട്ടികളെ കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. മൂത്രം കുടിപ്പിച്ചു. കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികൾ കൗമാരക്കാരെ എതിരാളി ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും പറയുന്നു. സ്ഥിതിഗതികൾ അതിവേഗം വഷളാവുകയും തുടർന്ന് അവരെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടികളെ രക്ഷപെടുത്തിയത്.

പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവർക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. അക്രമികളിൽ പലരും മദ്യലഹരിയിലായിരുന്നു. ഗ്രാമമേള കഴിഞ്ഞ് തിരിച്ചുവരുമ്പോൾ രണ്ട് ആൺകുട്ടികളും ആക്രമിക്കപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ അവരെ രക്ഷപ്പെടുത്തി’ എന്ന് ബലംഗ പൊലീസ് സൂപ്രണ്ട് പുരി വിനിത് അഗർവാൾ പറഞ്ഞു.

കോഴിക്കോട് 72 കാരി കഴുത്ത് മുറിച്ച് മരിച്ചനിലയിൽ: കൈ ഞരമ്പും മുറിച്ചു

കോഴിക്കോട്: 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് തിരുവമ്പാടിയിൽ ആണ് സംഭവം. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മയാണ് മരിച്ചത്. കൈ ഞരമ്പും മുറിച്ച നിലയിലാണ്.

വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവമ്പാടി പൊലീസും ഫോറൻസിക്, ഫിംഗർ പ്രിന്റ് ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന തുടങ്ങി. മരണ കാരണം വ്യക്തമല്ല.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

Related Articles

Popular Categories

spot_imgspot_img