സുരേഷ് ഗോപിയുടെ വേറെ ലെവൽ ത്രില്ലർ ; ഗരുഡൻ തിയറ്ററുകളിൽ

സുരേഷ് ​ഗോപിയുടെ ഈ വർഷത്തെ ആദ്യ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. ഗരുഡൻ. എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം നീതിയ്ക്കായുള്ള പോരാട്ട കഥയാണ് പറയുന്നത്. മാത്രമല്ല 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യകേതയുമുണ്ട് ചിത്രത്തിന് .നവാ​ഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

ചിത്രത്തിൻറെ കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ രാവിലെ 9 മണിയോടെയേ ആരംഭിച്ചു . എങ്കിലും ഇന്നലെ നടന്ന പ്രിവ്യൂവിൽ നിന്നുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊച്ചി പിവിആർ ലുലുവിൽ ഇന്നലെ രാത്രി 7 മണിക്കായിരുന്നു പ്രിവ്യൂ.
വമ്പൻ അഭിപ്രായങ്ങളാണ് ആദ്യ ഷോയ്ക്ക് ശേഷം വരുന്നത്. അഞ്ചാം പാതിരാ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. മിഥുൻറെ മികവുറ്റ തിരക്കഥയിൽ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സ് എന്നും മറ്റു ചിലർ കുറിക്കുന്നു. പ്രകടനങ്ങളിൽ സുരേഷ് ​ഗോപിക്കും ബിജു മേനോനും ഒരേപോലെ കൈയടി ലഭിക്കുന്നുണ്ട്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലർ എന്നാണ് മറ്റൊരു എക്സ് പോസ്റ്റ്.

വളച്ചുകെട്ടലുകളില്ലാതെ കഥ പറയുന്ന ചിത്രം മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്ന ഒന്നാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷമാണ് കഥയെ മുന്നോട്ട് നയിക്കുന്നതെന്നാണ് സൂചന. ത്രില്ലർ എന്ന ​ഗണത്തിൻറെ പൾസ് അറിയുന്ന ആളാണ് മിഥുൻ മാനുവൽ തോമസ് എന്ന് തെളിയിച്ച ചിത്രമായിരുന്നു അഞ്ചാം പാതിരാ. വലിയ ജനപ്രീതിയും സാമ്പത്തിക വിജയവും നേടിയ ചിത്രവുമായിരുന്നു ഇത്. വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾ ശരിയെങ്കിൽ വമ്പൻ ഹിറ്റിലേക്ക് പോകാൻ സാധ്യതയുള്ള ചിത്രമാണിത്.ലീഗൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ​ഗരുഡൻ.. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ വേഷമിടുന്നത്.

Read Also : ‘ഞാൻ എന്റെ പേര് മാറ്റുന്നു, കാരണം മമ്മൂക്കയുടെ ആ വിളി’ : നടി വിൻസി അലോഷ്യസ്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

കല്യാണ വീടുകളിലെ നേർക്കാഴ്ചയുമായി ഒടിടി വരവറിയിച്ച് ‘പൊന്മാൻ ‘

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജ്യോതിഷ് ശങ്കറിന്റെ...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

പി. സി ജോർജിന് പിന്തുണയുമായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

കാക്കനാട്: പി.സി. ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക്...

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!