ചെന്നൈ: ഡി എം കെ പാർട്ടിക്കെതിരെ ഉഗ്രശപഥവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്നാട്ടിലെ ഡി എം കെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പ് ഇടില്ലെന്നാണ് ശപഥം. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.(Annamalai says he won’t wear footwear until DMK govt is ousted)
വാർത്താ സമ്മേളനത്തിനിടയിൽ അണ്ണാമലൈ ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. നാളെ മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.