ശബരി പാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് കേരളം; 4,800 കോടിയുടെ പദ്ധതി കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തണം

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യ‌പ്പെട്ട് കേരളം.Kerala has requested the central government to extend the Angamali-Erumeli Sabari railway line up to Vizhinjam port

വിഴിഞ്ഞത്ത് നിന്നും വടക്കോട്ട് റയിൽപാത അത്യാവശ്യമാണെന്ന നിലപാടിലാണ് കേരളം. കേന്ദ്രസർക്കാരിന്റെ റെയിൽസാഗർ പദ്ധതിയിൽ വിഴിഞ്ഞം പാത ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടുന്നതിനുള്ള 4,800 കോടിയുടെ പദ്ധതി കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.

വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ടെയ്നർ നീക്കം സംസ്ഥാനത്തെ റോഡുകൾക്ക് താങ്ങാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി ഡോ.വി.വേണു റെയിൽവേ ബോർഡ് ചെയർമാനെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ഗതാഗത കുരുക്ക് മൂലം എം.സി റോഡിലെ യാത്രാസമയം വർദ്ധിച്ചു. വിഴിഞ്ഞം തുറമുഖത്തു നിന്ന് എം.സി റോഡ് വഴിയുള്ള ചരക്കു നീക്കം കൂടിയാവുമ്പോൾ സ്ഥിതി ഗുരുതരമാവും.

എം.സി റോഡിന് സമാന്തരമായി അങ്കമാലി – തിരുവനന്തപുരം ഗ്രീൻഫീൽഡ് പാതയ്‌ക്ക് ദേശീയപാത അതോറിട്ടി പദ്ധതി തയ്യാറാക്കുന്നുണ്ടെങ്കിലും തുറമുഖത്തിന്റെ ആവശ്യങ്ങൾ ഈ പാതയ്ക്കും നിറവേറാനാവില്ല.

അതേസമയം, ബാലരാമപുരം വരെ മാത്രം മതിയാകും ശബരി റെയിൽ പാത. ബാലരാമപുരത്തു നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്.

അരലക്ഷം ജനസംഖ്യയുള്ള പട്ടണങ്ങളിൽ റെയിൽവേ കണക്‌ടിവിറ്റിയെന്ന റെയിൽവേ നയത്തിന് അനുയോജ്യമാണ് പദ്ധതിയെന്നും ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

Related Articles

Popular Categories

spot_imgspot_img