കൊച്ചി: താങ്ങാനാകുന്ന വിലയിൽ ജനങ്ങൾക്ക് മദ്യം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പുതിയ എക്സൈസ് നയത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം.Andhra Pradesh cabinet approves new excise policy aimed at making liquor available to people at affordable price
പുതിയ നയത്തിലൂടെ 180 മില്ലിലിറ്റർ ഗുണനിലവാരമുള്ള മദ്യത്തിന്റെ ബോട്ടിലുകൾ 90 രൂപയ്ക്ക് സർക്കാർ വിപണിയിൽ ലഭ്യമാക്കും.
ഇതോടൊപ്പം മദ്യ വില്പനയ്‌ക്കായി സ്വകാര്യ റീട്ടെയിൽ വില്പന സംവിധാനങ്ങളും തുറക്കും. സംസ്ഥാനമൊട്ടാകെ 3,736 റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്.
ഇതിൽ പത്ത് ശതമാനം ഔട്ട്ലെറ്റുകൾ തെങ്ങു ചെത്ത് തൊഴിലാളികൾക്ക് നറുക്കെടുപ്പിലൂടെ ലഭ്യമാക്കും. പുതിയ നയം ഒക്‌ടോബർ ഒന്നിന് നിലവിൽ വരും.
ഗുണമേന്മയുള്ള മദ്യം താങ്ങാവുന്ന വിലയിൽ വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.