web analytics

ആകാശത്ത് ചീറി പാഞ്ഞ് വെള്ള നിറത്തിലുള്ള അജ്ഞാത വസ്തു, പരിഭ്രാന്തരായി ജനം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ആകാശത്ത് അജ്ഞാത വസ്തു കണ്ടെത്തിയതായി വിവരം. തിരുവനന്തപുരം പട്ടത്ത് ആണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

സമീപവാസിയായ വീട്ടുകാരൻ പകർത്തിയ ചിത്രത്തിൽ ആകാശത്ത് രണ്ടു വെള്ള ഡോട്ടുകൾ കാണാം. സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് അജ്ഞാത വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു പറയരുതെന്ന നിര്‍ദ്ദേശമാണ് വീട്ടുടമയ്ക്ക് നല്‍കിയത്. തിരുവനന്തപുരത്ത് നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആകാശത്തെ അസ്വാഭാവികതയെ ഗൗരമായി പോലീസ് കണക്കാക്കുന്നത്.

പത്ത് ഇരുപത് വസ്തുക്കള്‍ തന്റെ വീടിന് മുകളിലൂടെ പോയി എന്ന് വീട്ടുടമ പോലീസിനെ അറിയിച്ചതായും സൂചനയുണ്ട്. വരും ദിവസങ്ങളില്‍ പോലീസും ആകാശ നിരീക്ഷണം ശക്തമാക്കും.

അതേസമയം ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തീരദേശം അതിര്‍ത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായ വിവരം കേന്ദ്രസസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചു.

ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്നും ആകാശ വസ്തുക്കളുടെ വിവരം പുറത്തു വരുന്നത്. അതീവ രഹസ്യമായി ഇതില്‍ പോലീസ് അന്വേഷണം നടത്തും. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.

സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്.

വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനു പിന്നാലെ തീരസംരക്ഷണ സേന പരിശോധന നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം മലപ്പുറം: മലപ്പുറത്ത് തപാൽ...

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ എറണാകുളം: കേരളത്തിൽ ‘ലവ്...

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം പത്തനംതിട്ട: കേരളത്തിൽ എൽഡിഎഫ്...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ നാടിനെ നടുക്കിയ മഹാദുരന്തം. ദിൻഡോരിയിൽ നിയന്ത്രണം വിട്ട...

Related Articles

Popular Categories

spot_imgspot_img