ഒമ്പത് മാസത്തിനിടെ 319 പരാതികൾ

ഒമ്പത് മാസത്തിനിടെ 319 പരാതികൾ

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ പുറത്ത്. മോശമായ ഭക്ഷണമാണ് ട്രെയിനിൽ വിതരണം ചെയ്യുന്നതെന്ന പരാതിയടക്കം ഒമ്പത് മാസത്തിനിടെ 319 പരാതികളാണ് ആകെ ലഭിച്ചത്.

കേരളത്തിൽ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലാണ് പരാതികൾ ഏറെയും. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം പരാതിയിനത്തിൽ മാത്രം 14,87,000 രൂപയാണ് കരാർ കമ്പനി പിഴയടച്ചത്.

വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന റെയിൽവേയുടെ വാദം കളവാണെന്ന വിവരാവകാശ രേഖ പുറത്ത്. മോശം ഭക്ഷണം ഭക്ഷണം വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു.

എന്നിട്ടും കരാർ കമ്പനിയെ മാറ്റാൻ റെയിൽവേ തയ്യാറായില്ല. വലിയ സ്വാധീനമുള്ള കമ്പനിയാണ് കരാറുകാർ എന്നാണ് വിവരം. ഇവർ പല ബിനാമികൾ വഴിയാണ് പലയിടത്തും കരാർ പിടിക്കുന്നത്. കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഭക്ഷണത്തിൽ ചത്ത പാറ്റ

അടുത്തിടെ വന്ദേ ഭാരത് എക്സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയിരുന്നു. ഷിർദ്ദിയിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത കുടുംബത്തിനാണ് ഭക്ഷണത്തിൽ പാറ്റയെ കിട്ടിയത്.

ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയിൽ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാൾ എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

കുടുംബം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.

അതേസമയം, ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്‌സിൽ പങ്കുവെച്ചത്.

ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) ജെസ്വാനി നൽകിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.

READ MORE: കോടികളുടെ സ്വത്ത് മുഴുവൻ അടിച്ചെടുത്തു; സണ്‍ ഡയറക്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സ്‌പൈസ്‌ജെറ്റ് ഇതൊക്കെ തുടങ്ങിയത് എങ്ങനെയാണെന്ന് അറിയാമോ? കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

ട്രെയിനിൽ യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ജെസ്വാനിയുടെ മകൻ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നത് വീഡിയോയിൽ കാണാം.

സംഭവത്തിൽ ഐഎസ്ആർടിസി പ്രതികരിച്ചിട്ടുണ്ട്. ”സർ, താങ്കൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്റെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്” – ഐആർസിടിസി അറിയിച്ചു.

മൂന്നാമത്തെ വന്ദേ ഭാരതിനായി കേരളം ഇനിയും കാത്തിരിക്കേണ്ടി വരും

അതേസമയം മൂന്നാമത്തെ വന്ദേ ഭാരതിനായി കേരളം ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള റിപ്പോർട്ടുകൾ വെറും ഊഹാപോഹം മാത്രമാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

READ MORE: മോഹൻലാലിന്റെ ബെഡ് റൂമിന് ഒറ്റരാത്രിക്ക് എത്രയാകുമെന്ന് അറിയണ്ടേ…

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്ന ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്‌പെഷ്യൽ ഉടൻ തന്നെ സ്ഥിരം സർവീസ് ആക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ.

എന്നാൽ ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സർവീസ് സംബന്ധിച്ച് റെയിൽവേ ബോർഡിൽ നിന്ന് തിരുവനന്തപുരം ഡിവിഷന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കി.

സർവീസ് നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ, പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ സ്‌റ്റേഷനുകളിലെ മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങൾ

നടത്തുന്നതിൽ അർത്ഥമില്ല. റേക്കുകൾ പോലും എത്തിയിട്ടില്ല എന്നും റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

സ്ഥിരം സർവീസുകളായ തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരതും തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരതും കൂടാതെ

കഴിഞ്ഞ വർഷം താത്കാലികമായി സർവീസ് നടത്തിയ എറണാകുളം ബംഗളൂരു വന്ദേ ഭാരതും യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയത്.

എന്നാൽ ആവശ്യത്തിന് സീറ്റ് ലഭ്യമല്ല എന്നത് മാത്രമായിരുന്നു യാത്രക്കാരുടെ പരാതി. ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സ്ഥിരം സർവീസാക്കി മാറ്റണന്നാണ് യാത്രക്കാർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്ന്.

ENGLISH SUMMARY:

An RTI (Right to Information) document has contradicted the Railways’ claims regarding the quality of food served on the Vande Bharat Express.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ...

Related Articles

Popular Categories

spot_imgspot_img